സ്വാമിയ്ക്കിരിയ്ക്കാന് സിംഹാസനം; മന്ത്രിയും എം.എല്‍.എയും കൂടി സിംഹാസനം വേദിയുടെ പിറകിലേക്ക് മാറ്റി
തിരുവനന്തപുരം:പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രികടകംപള്ളി സുരേന്ദ്രന് വേദിയിലെത്തയപ്പോള് പതിവില്ലാതെ വേദിയിലൊരു സിംഹാസനം. ഇതിനെകുറിച്ച് സംഘാടകരോട് ആരാഞ്ഞപ്പോള്‍ തീര്‍ത്ഥകുളം ആശീര്‍വദിക്കാന്‍ വരുന്ന ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്ത്ഥാസ്വാമികള്ക്കു വേണ്ടി ഒരുക്കിയതാണെന്നറിഞ്ഞു.
പിന്നൊന്നും നോക്കിയില്ല ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥലം എം.എല്‍.എ വി എസ് ശിവകുമാറും ചേര്‍ന്ന് സിംഹാസനത്തെ പിറകിലേക്ക് മാറ്റി.
ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്ത്ഥാസ്വാമിക്ക് പകരം കുളം ആശീര്‍വദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികള്‍ വേദിയില്‍ കയറാതെ സ്ഥലം വിടുകയും ചെയ്തു. മംഗളം പത്രമാണ് ചിത്രസഹിതം സിംഹാസനം മാറ്റുന്ന വാര്‍ത്ത നല്‍കിയത്. ഈ ചിത്രമേതായാലും സോഷ്യല്‍ മീഡിയ നന്നായി ആഘോഷിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."