HOME
DETAILS
MAL
ലിവര്‍പൂളിന് ജയം
backup
September 15 2019 | 01:09 AM
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സാദിയോ മാനെയുടെ ഇരട്ടഗോള്‍ മികവില്‍ ന്യൂകാസിലിനെ 3-1ന് പരാജയപ്പെടുത്തി ലിവര്‍പൂള്‍. മുഹമ്മദ് സലാഹിന്റെ വകയായിരുന്നു അവശേഷിച്ച ഗോള്‍. മത്സരത്തിലെ ഏഴാം മിനുട്ടില്‍ ഹോളണ്ട് താരം ജെട്രോ വില്യംസിലൂടെ ന്യൂകാസില്‍ ലിവര്‍പൂളിനെ ഞെട്ടിച്ചു. പിന്നീടാണ് ലിവര്‍പൂളിന്റെ മൂന്നു ഗോളും
പിറന്നത്.
മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലെസ്റ്റര്‍ സിറ്റിയെ 1-0നും ടോട്ടന്‍ഹാം ക്രിസ്റ്റര്‍ പാലസിനെ 4-0നും പരാജയപ്പെടുത്തി. ടോട്ടന്‍ഹാമിനായി ഹ്യുങ് മിന്‍ സണ്‍ ഇരട്ടഗോളുകള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."