HOME
DETAILS

ഇന്ത്യ പോലെ ബഹുസ്വര സംസ്‌കാരമുള്ള രാജ്യത്ത് ഏക സിവില്‍കോഡ് അപ്രായോഗികമെന്ന് മുസ്‌ലിം നേതാക്കള്‍

  
backup
September 15 2019 | 05:09 AM

uniform-code-not-practical-muslim-bodies-after-sc-remark1254

 

ന്യൂഡല്‍ഹി: ഇന്ത്യയെ പോലെ വ്യത്യസ്ത സംസ്‌കാരമുള്ള സാമൂഹിക വിഭാഗങ്ങള്‍ ഒന്നിച്ചുകഴിയുന്ന ബഹുസ്വര രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുകയെന്നത് അപ്രായോഗികമാണെന്ന് മുസ്‌ലിം നേതാക്കള്‍ പ്രതികരിച്ചു. രാജ്യത്ത് സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുന്നത് അപ്രായോഗികമാണെന്ന് മാത്രമല്ല അതു നടപ്പാക്കല്‍ അസാധ്യമാണെന്നും അവര്‍ പറഞ്ഞു. ഒരു മതവിഭാഗത്തിനുള്ളില്‍ തന്നെ വ്യത്യസ്ത ധാരകളും ആചാരങ്ങളും നിലനില്‍ക്കുന്ന ഒരുരാജ്യത്ത് ഏകസിവില്‍കോഡ് എങ്ങിനെ നടപ്പാക്കുമെന്നും അവര്‍ ചോദിച്ചു. രാജ്യത്ത് ഏക സിവില്‍കോഡിനായുള്ള പരിശ്രമം ഉണ്ടാകുന്നില്ലെന്ന വെള്ളിയാഴ്ചത്തെ സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലിം നേതാക്കളുടെ പ്രതികരണം.

ഏകസിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 31ന് ദേശീയ നിയമകമ്മിഷന്‍ പ്രസിദ്ധീകരിച്ച ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ടില്‍ സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗുണംചെയ്യില്ലെന്നും അനാവശ്യമാണെന്നുമുള്ള നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലി റഹ്മാനി പറഞ്ഞു.

വ്യക്തിനിയമങ്ങളില്‍ അനവധി വൈവിധ്യങ്ങള്‍ ഉണ്ട്. ഇതെല്ലാം എങ്ങിനെ ഒന്നായി ക്രോഡീകരിക്കും? ഇനി ഏകസിവില്‍കോഡ് നടപ്പാക്കാന്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതു കൂടുതല്‍ പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുകയായിരിക്കും ഫലം- വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹകസമിതിയംഗം കമാല്‍ ഫാറൂഖി പറഞ്ഞു. ഏകസിവില്‍കോഡ് നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് ജംഇയ്യത്തുല്‍ ഇലമാ ഹിന്ദ് വക്താവ് നിയാസ് അഹമ്മദും ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച ഗോവയില്‍നിന്നുള്ള കേസ് പരിഗണിക്കവെയാണ് ഏക സിവില്‍കോഡ് എന്തുകൊണ്ട് ഇതുവരെയും യാഥാര്‍ഥ്യമായില്ലെന്നും കോടതി നിരന്തരം നിര്‍ദേശിച്ചിട്ടും ഇതിനായി ഒരു ശ്രമവും ഉണ്ടായില്ലെന്നും ജഡ്ജിമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് വാക്കാല്‍ ആരാഞ്ഞത്.

Uniform code not practical: Muslim bodies after SC remark



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  20 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  20 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  20 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  20 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  20 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  20 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  20 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  20 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  20 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  20 days ago