മരടില്‍ ബില്‍ഡേഴ്സിനെ രക്ഷിക്കാനുള്ള സമരത്തിന് സി.പി.ഐ ഇല്ലെന്ന് കാനം
പാലാ: മരടിലെ ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ ബില്‍ഡേഴ്സിനെ രക്ഷിക്കാനുള്ള സമരത്തിന് സി.പി.ഐ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുപ്രിംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പറയാനാകില്ലെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു. ഈ വിഷയത്തില്‍ നിയമപ്രശ്‌നവും മാനുഷിക പ്രശ്‌നവുമുണ്ട്. സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ.ജോസഫ് മുന്നണി വിട്ടു വന്നാല്‍ സ്വീകരിക്കുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിയില്‍ നില്‍ക്കുന്ന ആര്‍ക്കും കയറി വരാവുന്ന മുന്നണിയല്ല എല്‍.ഡി.എഫെന്ന് അദ്ദേഹം പരോക്ഷമായ മറുപടി നല്‍കി. യോജിക്കാന്‍ കഴിയുന്നവരുമായി മാത്രം ഒരുമിക്കും. ശബരിമല വിഷയത്തില്‍ സി.പി.എം നിലപാട് മാറ്റിയതായി അറിയില്ല.
കേരളത്തിലേത് കെയര്‍ടേക്കര്‍ സര്‍ക്കാരാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന്, ജനവിധിയെ വിലകുറച്ചു കാണരുതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."