ശബരിമല വിമാനത്താവളം: സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്നു ദേവസ്വം ബോര്‍ഡ്
കോട്ടയം: ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം വിമാനത്താവളം നിര്‍മിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് ദേവസ്വം ബോര്‍ഡ്പൂര്‍ണപിന്തുണ നല്‍കുമെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവയിലേതായാലും അനുകൂലിക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്. ശബരിമല ഭാവിയില്‍ രാജ്യാന്തര കീര്‍ത്തിയുള്ള തീര്‍ഥാടനകേന്ദ്രമായി മാറും.
കഴിഞ്ഞവര്‍ഷം 33 രാജ്യങ്ങളില്‍ നിന്നാണ് ശബരിമലയില്‍ തീര്‍ത്ഥാടകരെത്തിയത്. അടുത്ത തീര്‍ഥാടനത്തിനായി മൂന്ന് ചാര്‍ട്ടേഡ്‌വിമാനങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെറുവള്ളി എസ്‌റ്റേറ്റില്‍ ദേവസ്വം ബോര്‍ഡിന്റെ 100 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കമ്മീഷന്‍ റിപോര്‍ട്ട്. ഈ ഭൂമി തിരികെ ലഭിക്കുകയാണെങ്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ ആശുപത്രി പണിയും.
ഇതില്‍ 51 ശതമാനം ഓഹരി ദേവസ്വം ബോര്‍ഡിനും ബാക്കി അയല്‍സംസ്ഥാനങ്ങളുമായി സഹകരിച്ച് ഭക്തന്‍മാരില്‍നിന്നും ഒരുലക്ഷം രൂപ വീതമുള്ള ഓഹരിയുമായിരിക്കും കണക്കാക്കുക. ഇതിനായി സുസ്ഥിരമായ നിയമവ്യവസ്ഥയുണ്ടാക്കും. കോട്ടയം മെഡിക്കല്‍ കോളജിനും ശബരിമലയ്ക്കുമിടയില്‍ തീര്‍ഥാടനകാലത്ത് എട്ടുപേരാണ് മരണപ്പെട്ടത്.
കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാലായിരുന്നു മരണം. ഇതിനു പരിഹാരം കാണുന്നതിനുവേണ്ടിയാണ് ആശുപത്രി. ക്ഷേത്രാചാരങ്ങളില്‍ ദേവസ്വം ബോര്‍ഡ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. ശബരിമല പൊന്നമ്പലമേടുമായി ബന്ധപ്പെട്ട് ദേവപ്രശ്‌നത്തില്‍ കണ്ട കാര്യങ്ങളാണ് താന്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് വീണ്ടും വിവാദമുണ്ടാക്കാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."