HOME
DETAILS

പത്തു പുസ്തകങ്ങള്‍ ഒരു ദിവസം മൂന്നു ചടങ്ങുകളിലായി പ്രകാശനം ചെയ്തു

  
backup
August 03 2016 | 21:08 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%a6


കാളികാവ്:  പത്തു പുസ്തകങ്ങള്‍ ഒരു ദിവസം മൂന്നു ചടങ്ങുകളിലായി പ്രകാശനം ചെയ്തു പുസ്തകപ്രകാശന  നടപ്പുരീതികളെ ഹംസ ആലുങ്ങലെന്ന യുവ എഴുത്തുകാരന്‍  തിരുത്തി. ഹംസ ആലുങ്ങല്‍ എഴുതിയ പത്തു പുസ്തകങ്ങളാണ് പുല്ലങ്കോട് ഗവ ഹയര്‍സെക്കന്‍ഡറി  സ്‌കൂള്‍, കാളികാവ് ബസാര്‍ ജി യു പി സ്‌കൂള്‍, വണ്ടൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍  എന്നിവിടങ്ങളിലായി പ്രശസ്ത കവി പി. കെ ഗോപി പ്രകാശനം നിര്‍വഹിച്ചത്. എഴുത്തില്‍  വ്യത്യസ്തനായ ഹംസ ആലുങ്ങല്‍ വിഷയ സ്വീകാര്യതയിലും വൈവിധ്യം സ്വീകരിച്ചാണു  പുസ്തകങ്ങളെല്ലാം രചിച്ചിരിക്കുന്നത്.
10 വര്‍ഷം മുമ്പെഴുതിയ പുസ്തകങ്ങള്‍ മുതല്‍ 10 ദിവസം  മുമ്പെഴുതിയ പുസ്തകങ്ങളും പ്രകാശമായവയിലുണ്ട്. കലാലയം കാണാത്ത മഹാപ്രതിഭകള്‍,  പ്രിയകവികളുടെ പ്രിയപ്പെട്ട കുട്ടിക്കാലം, സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികള്‍, ഇന്ത്യനടുങ്ങിയ ദിനങ്ങള്‍,  പഠനം പാല്‍പ്പായസം പോലെ, ഒരേയൊരു കലാം, കൃഷിച്ചൊല്ലുകള്‍, കുട്ടികളെ ആശ്ചര്യപ്പെടുത്തിയ  കഥകള്‍, മഹാന്‍മാരുടെ മരണങ്ങള്‍, അറിവ് പദപ്രശ്‌നങ്ങളിലൂടെ, എന്നീ പുസ്തകങ്ങളാണു പ്രകാശിതമായത്. പുല്ലങ്കോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാരംഗം കലാ  സാഹിത്യവേദിയിലെ പത്തു കുട്ടികള്‍ക്കു കോപ്പി നല്‍കിയായിരുന്നു ആദ്യ പ്രകാശനം. ചടങ്ങില്‍ പി ടി എ  പ്രസിഡന്റ് മുപ്ര ശറഫുദ്ദീന്‍ അധ്യക്ഷനായി.
മൂന്നു ചടങ്ങുകളിലും അധ്യാപകനും കവിയുമായ  മുനീര്‍ അഗ്രഗാമി പുസ്തകങ്ങളെ പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ മേഴ്‌സി ഒ. ജെ, ഹെഡ്മാസ്റ്റര്‍  പയസ് ജോര്‍ജ്, പി ടി എ വൈസ് പ്രസിഡന്റ് വി.കെ ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്  ടി.ജെ. ബെസി, അധ്യാപകരായ ജെന്‍സി, പി. പി ഫിറോസ്ഖാന്‍, കുഞ്ഞിമോയീന്‍ മാസ്റ്റര്‍, സമീദ്  പറമ്പന്‍, സക്കീര്‍ ഹുസൈന്‍ അടക്കാക്കുണ്ട്, ഗിഫു മേലാറ്റൂര്‍, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവടി, ബിജു  ചിത്രപുരി, ഷറഫുദ്ദീന്‍ കാളികാവ് പ്രസംഗിച്ചു. ഹംസ ആലുങ്ങല്‍ മറുപടി പ്രസംഗം നടത്തി.
കാളികാവ്  ബസാര്‍ ജി യു പി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. പി. കെ.  ഗോപി വിദ്യാര്‍ഥികള്‍ക്ക് നല്‍കി മൂന്ന പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. എസ് എം സി  ചെയര്‍മാന്‍ അയ്യൂബ്, അധ്യാപകരായ ഗിരീഷ് മാരേങ്ങലത്ത്, ജിനേഷ്‌കുമാര്‍, രജീഷ് നടുവത്ത്  പ്രസംഗിച്ചു. വണ്ടൂരില്‍ ഹെഡ്മിസ്ട്രസ് രമാദേവിക്കും വി എച്ച് എസ് എസിലെ പ്രിന്‍സിപ്പല്‍  ഐശ്വര്യക്കും കോപ്പി നല്‍കി പി കെ ഗോപി രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍  പി ടി എ പ്രസിഡന്റ് അഷ്‌റഫ് പാറശ്ശേരി അധ്യക്ഷനായി. പി എം എ വഹാബ്, സുരേഷ്  കൂടേരി, എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍മാരായ ദേവി പ്രശാന്ത്, ബേനസീര്‍ എിവര്‍  പ്രസംഗിച്ചു. പി സമീദ് സ്വാഗതവും പി സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  25 days ago