2,200 ഭ്രൂണാവശിഷ്ടങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച് ഡോക്ടര്‍
ഷിക്കാഗോ: സെപ്റ്റംബര്‍ മൂന്നിന് മരിച്ച ഡോക്ടറുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 2,200 ഭ്രൂണാ വശിഷ്ടങ്ങള്‍. വില്‍ കൗണ്ടി ഉദ്യോഗസ്ഥരാണ് വിവരം പുറത്ത് വിട്ടത്. ഉള്‍റിച്ച് ക്ലോഫര്‍ എന്ന ഡോക്ടറുടെ വീട്ടുപരിസരത്ത് നടത്തിയ തിരച്ചിലിലാണ് ഭ്രൂണാ വശിഷ്ടം കണ്ടെത്തിയത്. ക്ലോഫര്‍ വീട്ടില്‍ ചികിത്സ നടത്തിയതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അന്യോഷണവുമായി കുടുംബം പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷിക്കോഗയില്‍ നിന്ന് 72 കിലോമീറ്റര്‍ അപ്പുറമാണ് വില്‍ കൗണ്ടി. വസ്തുക്കള്‍ പോലിസ് കണ്ടുകെട്ടി. ഇയാള്‍ക്ക് സൗത്ത് ബെന്‍ഡില്‍ ക്ലിനിക്ക് ഉണ്ടായിരുന്നു. 2016 ല്‍ ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് ക്ലിനിക്ക് പൂട്ടേണ്ടി വന്നു. രേഖകളില്കൃത്രമം കാണിച്ചതിനെ തുടര്‍ന്നാണ് പൂട്ടേണ്ടി വന്നത്. 13 വയസ് കാരിക്ക് അബോര്ഷന് നടത്തിയതും പൂട്ടാനുള്ള കാരണമായി. വിശദ അന്യോഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."