കാട്ടാന ചവിട്ടിക്കൊന്ന സംഭവം: പ്രതിഷേധം ഫലംകണ്ടു
ഇരിട്ടി: ആദിവാസിയായ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ഉറപ്പിന്മേല് ആദിവാസി പുനരധിവാസ മേഖലയില്‍ നടത്തിയ പ്രതിഷേധം പിന്‍വലിച്ചു. കൊല്ലപ്പെട്ട ദേവുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കുമെന്നും അഞ്ചുലക്ഷം രൂപ അഞ്ചുദിവസത്തിനകം നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ജനവാസ മേഖലയിലെ ആറ് ബ്ലോക്കുകളില്‍ വനം വകുപ്പിന്റെ ആര്.ആര്.ടി ടീമിന്റെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ഫാമില്‍ എത്തിച്ച ദേവുവിന്റെ മൃതദേഹം ആംബുലന്‍സില്‍നിന്ന് ഇറക്കാതെയും ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവച്ചും പ്രതിഷേധിക്കുന്നതിനിടെയാണ് മന്ത്രി ഫാമിലെത്തിയത്. മന്ത്രിയെത്തി ആംബുലന്‍സില്‍ കയറി മൃതദേഹം കണ്ടശേഷം കുടുംബാഗങ്ങളുമായി സംസാരിച്ചു. ശേഷം മന്ത്രി രാജുവിനെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചതിന് ശേഷം തീരുമാനം പ്രതിഷേധക്കാരെ അറിയിക്കുകയായിരുന്നു.
സണ്ണി ജോസഫ് എം.എല്‍.എ, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പില്‍, കെ. വേലായുധന്, റൈഹായാനത്ത് സുബി, തോമസ് വര്‍ഗീസ്, എന്‍.ടി റോസമ്മ, ബിനോയ് കുര്യന്, കെ.ടി ജോസ്, കെ. ശ്രീധരന് എന്നിവര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."