ഫ്‌ളാറ്റ് പൊളിക്കല്‍, എം.പി മാര്‍ക്കിടയിലും ഭിന്നസ്വരം: മൂന്നുപേര്‍ ഒപ്പിടാതെ പ്രധാനമന്ത്രിക്കുള്ള കത്ത് കൈമാറി, വിട്ടു നിന്നത് രാഹുല്‍ഗാന്ധി, പ്രേമചന്ദ്രന്‍, ടി.എന്‍ പ്രതാപനും
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്ന് രൂപം കൊണ്ട അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ കേരളത്തിലെ എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോള്‍ രണ്ട് എം.പിമാര്‍ക്ക് ഭിന്ന സ്വരം. വിയോജിപ്പുള്ളതിനാല്‍ ടി.എന്‍ പ്രതാപനും എന്‍.കെ പ്രേമചന്ദ്രനുമാണ് കത്തില്‍ ഒപ്പിടാതിരുന്നത്. രാഹുല്‍ ഗാന്ധിയും സ്ഥലത്തില്ലാത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. കേരളത്തിലെ 17എം.പിമാര്‍ ഒപ്പിട്ട കത്തില്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയിട്ടുണ്ട്.
കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍, വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ദില്ലിയില്‍ ഇല്ലാതിരുന്നതിനാല്‍ വയനാട് എം.പി രാഹുല്‍ ഗാന്ധി കത്തില്‍ ഒപ്പിടാതിരുന്നത്.
മരടിലേത് പരിസ്ഥിതി പ്രശ്‌നം കൂടിയായതിനാല്‍ വ്യത്യസ്ത നിലപാടാണുള്ളതെന്ന് ടി.എന്‍ പ്രതാപനും എന്‍.കെ പ്രേമചന്ദ്രനും അറിയിച്ചുവെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."