സംഘ്പരിവാര്‍ ഭരണ ഭീകരതയ്‌ക്കെതിരേ കോണ്‍ഗ്രസ് സമര സംഘടനയാവും: എ.കെ ആന്റണി
കോഴിക്കോട്: താല്‍ക്കാലിക നേട്ടത്തിനുവേണ്ടണ്ടി ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന മോദി-അമിത്ഷാ ഭരണകൂട ഭീകരതക്കെതിരേയും ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ ഭീഷണികള്‍ക്കെതിരേയും ജനങ്ങളെ അണിനിരത്തി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സമര സംഘടനയായി മാറുമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. . കോണ്‍ഗ്രസിനെ ദേശീയ മുന്നേറ്റത്തിലൂടെ സമര സംഘടനയാക്കാന്‍ സോണിയാഗാന്ധിയും രാഹുലും ശ്രമിക്കുമ്പോള്‍ അതില്‍ ഏറ്റവും ഉജ്ജ്വലവും മാതൃകാപരവുമായ പങ്കാവണം കേരളത്തിലെ പാര്‍ട്ടി വഹിക്കേണ്ടണ്ടതെന്ന് ആന്റണി അഭിപ്രായപ്പെട്ടു.
ലീഡര്‍ കെ.കരുണാകരന്‍ ജന്മശതാബ്ദി പുരസ്‌കാരം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂ നളന്ദാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലീഡര്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ കെ.മുരളീധരന്‍ എം.പി അധ്യക്ഷനായിരുന്നു.
മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ എം.പി അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. മുന്‍ മന്ത്രിമാരായ പി.സിറിയക് ജോണ്‍, എം.ടി പത്മ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി.എം സുരേഷ്ബാബു, എന്‍.സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കെ.സി അബു, പി.വി ഗംഗാധരന്‍, ഡോ.കെ.മൊയ്തു, പി.എം നിയാസ്, കെ.രാമചന്ദ്രന്‍, യു.വി ദിനേശ്മണി, കെ.പി ബാബു സംസാരിച്ചു. ദിനേശ് പെരുമണ്ണ പ്രശസ്തി പത്രം വായിച്ചു. അഡ്വ.കെ.പ്രവീണ്‍കുമാര്‍ സ്വാഗതവും സി.പി വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."