HOME
DETAILS

'മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം ഭവനം' ലക്ഷ്യം സാക്ഷാത്കരിക്കും: മുഖ്യമന്ത്രി

  
backup
October 31, 2018 | 8:20 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95-27

 


തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം ഭവനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുട്ടത്തറയില്‍ മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ജീവിതപുരോഗതിക്കുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജീവിതപ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഭൂമിയും വീടും ഉറപ്പാക്കും. ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. ഫ്‌ളാറ്റ് സമുച്ചയത്തിന് രൂപകല്‍പനയുടെ ഭംഗി മാത്രമല്ല, ഈടും ഉറപ്പാക്കും. ഇത്തരമൊരു പദ്ധതി സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. സമുച്ചയത്തിനൊപ്പം തൊഴില്‍ പരിശീലനകേന്ദ്രം, അങ്കണവാടി, തീരമാവേലി സ്‌റ്റോര്‍ തുടങ്ങിയവയും ആരംഭിക്കും.
ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. സമുച്ചയത്തിനൊപ്പമുള്ള കമ്യൂണിറ്റി ഹാളിന്റെ തറക്കല്ലിടലും മന്ത്രി നിര്‍വഹിച്ചു. അങ്കണവാടി കെട്ടിടം വനംക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ. രാജു തറക്കല്ലിട്ടു. തീരമാവേലി സ്‌റ്റോറിന്റെ തറക്കല്ലിടല്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ലത്തീന്‍ രൂപതാ ബിഷപ്പ് ഡോ.എം. സൂസപാക്യം, പാളയം ഇമാം വി.പി ശുഹൈബ് മൗലവി, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കടേസപതി, ജില്ലാ കലക്ടര്‍ ഡോ.കെ. വാസുകി, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍, കൗണ്‍സിലര്‍മാരായ സജീന ടീച്ചര്‍, ബീമാപ്പള്ളി റഷീദ്, ഷീബാ പാട്രിക് സംബന്ധിച്ചു. മേയര്‍ വി.കെ പ്രശാന്ത് സ്വാഗതവും തീരദേശ വികസനകോര്‍പറേഷന്‍ എം.ഡി പി.ഐ ഷേക്പരീത് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സിന്റെ ലൊക്കേഷന്‍ വെളിപ്പെടുത്തല്‍ ഫീച്ചറില്‍ കുടുങ്ങി പ്രൊപ്പഗണ്ട അക്കൗണ്ടുകള്‍; പല സയണിസ്റ്റ്, വംശീയ, വിദ്വേഷ അക്കൗണ്ടുകളും ഇന്ത്യയില്‍

National
  •  2 days ago
No Image

വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ എയര്‍ ഷോ സംഘാടക സമിതി

uae
  •  2 days ago
No Image

ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍

National
  •  2 days ago
No Image

ന്യൂനപക്ഷ പദവി: അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

National
  •  2 days ago
No Image

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

Saudi-arabia
  •  2 days ago
No Image

ഗാസിയാബാദ് സ്‌ഫോടനം: പിതാവിനെ ജയിലിലടച്ചതോടെ ഷാഹിദ് പഠനം നിര്‍ത്തി കുടുംബഭാരം പേറി; മോചിതനാകുന്ന ഇല്യാസിനെ സ്വീകരിക്കാനൊരുങ്ങി കുടുംബം

National
  •  2 days ago
No Image

സുദാന്‍: വെടിനിര്‍ത്തല്‍ വിസമ്മതിച്ച് ജനറല്‍ ബുര്‍ഹാന്‍; വിമര്‍ശിച്ച് യു.എ.ഇ

International
  •  2 days ago
No Image

അരുണാചല്‍ സ്വദേശിനിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കാതെ ചൈന; വിമാനത്താവളത്തില്‍ 18 മണിക്കൂറോളം തടഞ്ഞുവച്ചു

International
  •  2 days ago
No Image

തിരുവനന്തപുരം സ്വദേശി ഒമാനില്‍ അന്തരിച്ചു

obituary
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  2 days ago