HOME
DETAILS

'ഖാംനഈയുടെ രക്തസാക്ഷിത്വം പോരാട്ടത്തിന് പുതിയ ഊര്‍ജ്ജം പകരും; ഇസ്‌റാഈല്‍ നേരിടാന്‍ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തിരിച്ചടി'  മുന്നറിപ്പുമായി ഇറാന്‍ 

  
Web Desk
March 01, 2026 | 3:51 AM

iran vows revenge after khamenei assassination 12

വാഷിങ്ടണ്‍: ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് പകരം വീട്ടുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍. ഇസ്‌റാഈല്‍ നേരിടാന്‍ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തിരിച്ചടിയെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കുന്നു. ഖാംനഈയുടെ കൊലയാളികളോട് പ്രതികാരം ചെയ്യണമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് ആഹ്വാനം ചെയ്തു. 

''ഞങ്ങള്‍ക്ക് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു. മനുഷ്യരാശി കണ്ട ഏറ്റവും ക്രൂരരും ഭീകരരുമായ കൊലയാളികളുടെ കൈകളാല്‍ ഖാംനഈ വരിച്ച രക്തസാക്ഷിത്വം, മഹാനായ നേതാവിന്റെ വിശ്വാസ്യതയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ സേവനങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റെയും അടയാളമാണ്. ഇറാനിയന്‍ ജനതയുടെ പ്രതികാരത്തിന്റെ കൈകള്‍... ആ കൊലയാളികളെ വെറുതെ വിടില്ല'- ഐആര്‍ജിസി താക്കീത് ചെയ്യുന്നു. 

'ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്, ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സായുധ സേനകള്‍, വിശാലമായ ജനകീയ ബാസിജ് സേനകള്‍ എന്നിവ അവരുടെ നേതാവിന്റെ പാത പിന്തുടരും. ആന്തരികവും ബാഹ്യവുമായ ഗൂഢാലോചനകള്‍ക്കെതിരെ ഉറച്ചുനില്‍ക്കുന്നതിലും, ഇസ് ലാമിക മാതൃരാജ്യത്തിനെതിരായ ആക്രമണകാരികള്‍ക്ക് പാഠം പഠിപ്പിക്കുന്ന ശിക്ഷ നല്‍കുന്നതിലും അദ്ദേഹത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കും'- അവര്‍ കുറിപ്പില്‍ അറിയിക്കുന്നു.

 

ഈ 'വലിയ കുറ്റകൃത്യത്തിന് ഒരിക്കലും ഉത്തരം ലഭിക്കാതെ പോവില്ല' ഇറാന്റെ മന്ത്രിസഭയും മുന്നറിയിപ്പ് നല്‍കുന്നു.

ഖാംനഈ കൊല്ലപ്പെട്ടതായി ഇന്ന് രാവിലെയാണ് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഈ. ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദിവസം ഓഫിസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.

ഖാംനഈ കൊല്ലപ്പെട്ടന്ന് ഇസ്‌റാഈലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

ran confirms the assassination of ayatollah ali khamenei and announces 40 days of national mourning. irgc warns of severe retaliation against israel, calling it a historic and devastating response.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  7 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  7 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  7 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  7 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  7 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  7 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  7 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  7 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  7 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  7 days ago