HOME
DETAILS

ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍

  
backup
October 31 2018 | 21:10 PM

%e0%b4%96%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d-2

 

അങ്കാറ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതാണെന്നും മൃതദേഹം ഭാഗങ്ങളാക്കിയെന്നും തുര്‍ക്കി പ്രോസിക്യൂട്ടര്‍. ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ കൊലപ്പെടുത്തിയെന്നും മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യമായാണ് തുര്‍ക്കി പ്രോസിക്യൂട്ടര്‍ രംഗത്തെത്തുന്നത്. സഊദി പ്രോസിക്യൂട്ടര്‍ സുആദ് അല്‍ മുജാബുമായി കേസില്‍ മൂന്ന് ദിവസത്തോളം കൂടിക്കാഴ്ച നടത്തി. എന്നാല്‍ വ്യക്തമായ ഫലങ്ങളൊന്നുമുണ്ടായില്ല.
സത്യം പുറത്തുവരണമെന്ന് തങ്ങള്‍ക്കാഗ്രഹമുണ്ടെങ്കിലും കൂടിക്കാഴ്ചകൊണ്ട് ഗുണങ്ങളൊന്നുമുണ്ടായില്ല. ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് അറിയില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തുര്‍ക്കിയുടെയും സഊദിയുടെയും ബന്ധങ്ങളില്‍ വിള്ളല്‍ വീണിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേരെ സഊദി അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങളുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും സഊദി പറഞ്ഞിരുന്നു.
കൊലപാതകം മൂടിവയ്ക്കാന്‍ സഊദിയെ ട്രംപ് അനുവദിക്കരുതെന്ന് ഖഷോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് കെംഗിസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഖഷോഗിയുടെ കൊലപാതകത്തില്‍ യു.എസ് അടക്കമുള്ള രാഷ്ട്രത്തലവന്‍മാരുടെ നിലപാടില്‍ താന്‍ നിരാശയാണെന്ന് ലണ്ടനില്‍ നടന്ന ഖഷോഗി അനുസ്മരണ ചടങ്ങില്‍ കെംഗിസ് പറഞ്ഞു. കൊലപാതകത്തില്‍ പങ്കാളിയായ മുതിര്‍ന്ന വ്യക്തിയെ സംരക്ഷിക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago