HOME
DETAILS
MAL
ആന്ധ്രാ മുന്‍ നിയമസഭാ സ്പീക്കറുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍
backup
September 17 2019 | 21:09 PM
ഹൈദരാബാദ്: മുന്ആന്ധ്രാ നിയമസഭാ സ്പീക്കറും ടി.ഡി.പി നേതാവുമായ കോഡ്ല ശിവപ്രസാദ റാവുവിന്റെ ആത്മഹത്യയില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍. അദ്ദേഹം ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിന് പിന്നില്‍ കൊലപാതകമാണെന്നും വ്യക്തമാക്കി അദ്ദേഹത്തിന്റെ മരുമകന് കാഞ്ചി സായി രംഗത്തെത്തി.
അദ്ദേഹം മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയ കാഞ്ചി സായി, അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാന്‍ കുടുംബത്തിന് കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതിനിടയില്‍ കോഡ്ല ശിവപ്രസാദ റാവു ആത്മഹത്യ ചെയ്യില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടി.ഡി.പി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡുവും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."