മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നാളെ പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നാളെ നടത്തിയേക്കും. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനങ്ങളില്‍ നടത്തിയ പര്യടനം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
ഇന്ന് അറോറ മറ്റു അംഗങ്ങളുമായി കൂടിയാലോചനകള്‍ നടത്തും. ഒക്ടോബറിലാണ് ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുന്നത്. മഹാരാഷ്ട്രയില്‍ രണ്ടുഘട്ടമായും ഹരിയാനയില്‍ ഒറ്റഘട്ടമായും തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പ് ജാര്‍ഖണ്ഡില്‍ അഞ്ചു ഘട്ടങ്ങളായാണ് നടന്നത്. ഇത്തവണ അതേ രീതി തന്നെ പിന്തുടരുമോയെന്ന് വ്യക്തമല്ല.
മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയില്‍ 210 സീറ്റുകള്‍ നേടിയ ബി.ജെ.പി- ശിവസേന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. ബി.ജെ.പിക്ക് 135 അംഗങ്ങളും ശിവസേനക്ക് 75 അംഗങ്ങളുമുണ്ട്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 34 ആണ്. എന്‍.സി.പിക്ക് 31 സീറ്റുണ്ട്. 90 നിയമസഭാ സീറ്റുള്ള ഹരിയാനയില്‍ 47 സീറ്റ് നേടി ബി.ജെ.പിയാണ് ഭരിക്കുന്നത്. സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് ഒരു സീറ്റുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."