ദമാം എറണാകുളം ജില്ലാ കെ.എം.സി.സി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ദമാം: രാജ്യത്തിന്റെ ബഹുസ്വരക്കെതിരായ നീക്കങ്ങള്‍ക്കെതിരെ മതേതര കൂട്ടായ്മ ശക്തമാക്കണമെന്നു മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നിര്‍വ്വാഹക സമിതിയംഗം ഷിബു മീരാന്‍ അഭിപ്രായപ്പെട്ടു. സഊദി കിഴക്കന്‍ പ്രവിശ്യയിലെത്തിയ ഇദ്ദേഹം ദമാം എറണാകുളം ജില്ലാ കെ.എം സി.സി 'കപട ദേശീയത വിചാരണ ചെയ്യപ്പെടുന്നു' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച കണ്‍വെന്ഷനില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു.
രാജ്യത്തിന്റെ പ്രതീക്ഷയായ വിദ്യാര്‍ഥി യുവജന സമൂഹം ഇക്കാര്യത്തില്‍ വികാര പരമായി സംഘടിക്കാതെ ബൗദ്ധിക ജനാധിപത്യ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യം കടന്നു പോകുന്ന സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ ഇരുട്ടിനെതിരായി നിലകൊള്ളണം. രാജ്യത്തെ നീതി നിഷേധിക്കപ്പെട്ട പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആത്മവിശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങളാണ് മുസ്ലീം യൂത്ത് ലീഗ് ദേശീയ നേത്രുത്വത്തിന്റെ കീഴില്‍ കത്വ, ഉന്നോവ, പെഹ്‌ലു ഖാന്‍ വിഷയങ്ങളില്‍ നടത്തിയയത്. ഇന്ത്യ എല്ലാവരുടെതും എന്ന ഉയര്‍ന്ന ബോധ്യത്തിലൂടെ മാത്രമെ രാജ്യത്തിന്റെ സമഗ്ര പുരോഗതിയുടെ ഊര്‍ജ്ജ സ്രോതസെന്നും വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്നവരാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡ'ണ്ട് മുസ്തഫ കമാല്‍ കോതമംഗലം അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ പ്രവിശ്യാ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഡോ: അബ്ദുസ്സലാം കണ്ണിയന്‍ ഉദ്ഘാടനം ചെയ്തു. ഷിബു മീരാന് ദമാം എറണാകുളം ജില്ലാ കെഎംസിസി യുടെ സ്‌നേഹോപഹാരം സാദിഖ് ഖാദര്‍ കുട്ടമശ്ശേരി സമ്മാനിച്ചു. സെന്‍ട്രല്‍ കമ്മീറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സഊദി കെഎംസിസി നാഷണല്‍ സെക്രട്ടേറിയേറ്റംഗം സുലൈമാന്‍ കൂലേരിസംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷഫീക് സലിം ഇലഞ്ഞിക്കായില്‍ സ്വാഗതവും ട്രഷറര്‍ ഷിബു കവലയില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."