HOME
DETAILS

എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയ മൂന്ന് പേര്‍ പിടിയില്‍

  
Web Desk
November 02 2018 | 03:11 AM

%e0%b4%8e%e0%b4%95%e0%b5%8d%e0%b4%b8%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%ae

കായംകുളം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞു പണം തട്ടിയ മൂന്ന് പേര്‍ അറസ്റ്റില്‍.
തൃശ്ശൂര്‍ സ്വദേശികളായ മണികണ്ഠന്‍ (49), ഷഹീര്‍ (24) കള്ളിക്കാട് സ്വദേശി ഹരീഷ്‌കുമാര്‍ (31) എന്നിവരെയാണ് കനകക്കുന്ന് പൊലിസ് ഇന്നലെ തൃശ്ശൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 23ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുതുകുളം തെക്ക് മണ്ണാരേത്ത് സജീവന്റെ വീട്ടില്‍ ആണ് തട്ടിപ്പ് നടന്നത്. ഹരിപ്പാട് റേഞ്ചില്‍ നിന്നുള്ള എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രാവിലെ ഏഴ് മണിയോടെ മൂവ്വര്‍ സംഘം വീട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും 11000 രൂപയും, 12000 രൂപ വില വരുന്ന മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി. ഇത് അടുത്ത ദിവസം ഹരിപ്പാട് റേഞ്ച് ഓഫിസില്‍ എത്തി മടക്കിവാങ്ങാനും നിര്‍ദേശിച്ചു. പിന്നീട് ജീപ്പ് റെയ്ഡിന് പോയിരിക്കുന്നു എന്ന് പറഞ്ഞു ഓട്ടോയില്‍ ആണ് ഇവിടെ നിന്നും ഇവര്‍ പോയത്. ഓട്ടോയില്‍ കായംകുളം ഒ എന്‍.കെ ജങ്ഷനില്‍ ഇറങ്ങിയ ഇവരുടെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സി.സി.ടി.വി യില്‍ നിന്നും പൊലിസിന് ലഭിച്ചിരുന്നു. കൂടാതെ സജീവന്റെ വീട് തിരക്കി ഹരീഷ് ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. ഇതനുസരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികള്‍ അന്ന് തന്നെ ട്രെയിനില്‍ തൃശൂരിലേക്ക് പോയിരുന്നു. സംശയം തോന്നിയ സജീവന്‍ അന്ന് വൈകുന്നേരമാണ് പൊലിസില്‍ പരാതി നല്‍കിയത്. ഹരീഷ് വിവാഹം കഴിച്ചിരിക്കുന്നത് തൃശൂരില്‍ നിന്നും ആണ്. അങ്ങനെയാണ് ഇവര്‍ പരിചയക്കാര്‍ ആയത്. ഹരീഷിനെയും മണികണ്ഠനേയും മണ്ണുത്തിയില്‍ നിന്നും ഷെഹീറിനെ എരുമപെട്ടയിലെ ഇയാളുടെ വീട്ടില്‍ നിന്നും ആണ് പിടികൂടിയത്. ഹരീഷിന്റെ പേരില്‍ തൃക്കുന്നപ്പുഴ സ്റ്റേഷനില്‍ മൂന്നോളം മോഷണ കേസുകള്‍ നിലവില്‍ ഉണ്ട്. ഷെഹീറിന്റെ പേരില്‍ രണ്ട് കിലോ കഞ്ചാവുമായി എലവക്കോട് വച്ച് റെയില്‍വേ പൊലിസ് പിടിച്ച കേസും ഉണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  18 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  34 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  3 hours ago