HOME
DETAILS

കരിന്തണ്ടന്‍: ചരിത്രത്തോട് നീതി പുലര്‍ത്തുമെന്ന് ലീലാ സന്തോഷ്

  
backup
November 02, 2018 | 4:05 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b

കോഴിക്കോട്: വയനാട്ടിലെ ആദിവാസികളുടെ നേതാവായിരുന്ന കരിന്തണ്ടന്റെ ജീവിതം അഭ്രപാളിയിലെത്തുമ്പോള്‍ ചരിത്രത്തോട് നീതിപുലര്‍ത്തുന്നതാകും സിനിമയെന്ന് സംവിധായിക ലീലാ സന്തോഷ്. പ്രസ്‌ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചരിത്രത്തില്‍ ഇടം പിടിക്കാത്തതും അധികമാരും അറിയാത്തതുമായ സംഭവബഹുലമായ ജീവിതമാണ് ആദ്യ ദലിത് സംവിധായിക അഭ്രപാളിയിലേക്കെത്തിക്കുന്നത്. വയനാട്ടിലെ പണിയ സമുദായത്തിലെ തലവനായിരുന്ന കരിന്തണ്ടനെ ബ്രിട്ടിഷുകാര്‍ ഒരു ചതിയിലൂടെ കൊലപ്പെടുത്തുകയായിരുന്നു. ഇദ്ദേഹം 1750 മുതല്‍ 1799 വരെയുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.
കരിന്തണ്ടനെക്കുറിച്ച് ആധികാരികമായി പറയാന്‍ എഴുതപ്പെട്ട ചരിത്രമോ രേഖകളോ ഇല്ല. വയനാടന്‍ അടിവാരത്തുള്ള ചിപ്പിലിത്തോട് ഭാഗത്തു പണിയരെന്ന ആദിവാസി വിഭാഗത്തിന്റെ മൂപ്പനായിരുന്നു കരിന്തണ്ടന്‍. കറുത്ത പൊന്നും വനവിഭവങ്ങളും തേടിയെത്തിയ ബ്രിട്ടിഷുകാര്‍ക്ക് താമരശ്ശേരി അടിവാരം വരെ എത്താനായി. പിന്നീട് മലനിരകള്‍ തടസം നിന്നു. വയനാട്ടിലെ സുഗന്ധദ്രവ്യങ്ങള്‍ എളുപ്പത്തില്‍ കൈക്കലാക്കാനായി ഇറങ്ങിത്തിരിച്ച പലരും വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി.
കരിന്തണ്ടനാണ് അവര്‍ക്കു പുതിയ വഴി തുറന്നുകൊടുത്തത്. ഈ പാത കരിന്തണ്ടന്‍ മറ്റാര്‍ക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്നു കരുതിയ ബ്രിട്ടിഷുകാര്‍ അദ്ദേഹത്തെ ചതിയിലൂടെ കൊലപ്പെടുത്തിയെന്നാണ് വാമൊഴിക്കഥ. മുതിര്‍ന്നവര്‍ പറഞ്ഞുവച്ച കാര്യങ്ങളും കേട്ടറിഞ്ഞ കഥകളും ഒക്കെത്തന്നെയാണ് താന്‍ സിനിമക്കുവേണ്ടി ഉപയോഗിക്കുന്നതെന്ന് സംവിധായിക പറഞ്ഞു. കരിന്തണ്ടന്റെ കഥ എഴുതപ്പെടാത്ത ചരിത്രമാണെന്ന് അവര്‍ പറഞ്ഞു. പ്രസ്‌ക്ലബ് സെക്രട്ടറി വിപുല്‍നാഥ്, എ.വി ഫര്‍ദീസ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ദേശീയ ദിനം; അവധി ദിനത്തിൽ ജോലിയെടുക്കുന്നവർക്ക് സന്തോഷ വാർത്ത, ആനുകൂല്യങ്ങളും കോമ്പൻസേറ്ററി ലീവും ഉറപ്പാക്കും; തൊഴിൽ മന്ത്രാലയം

oman
  •  3 minutes ago
No Image

ചെന്നൈ സൂപ്പർ കിങ്‌സ് അവനെ കൈവിടരുത്, ടീമിൽ നിലനിർത്തണം: റെയ്‌ന

Cricket
  •  23 minutes ago
No Image

റമദാന് ഇനി നൂറ് നാൾ; 2026-ലെ വിശുദ്ധ മാസത്തിന്റെ പ്രതീക്ഷിത തീയതികൾ അറിയാം

uae
  •  34 minutes ago
No Image

റൊണാൾഡോക്കല്ല! ലോകത്തിലെ മികച്ച സ്ട്രൈക്കറായ അദ്ദേഹത്തിന് ലോകകപ്പില്ലാത്തത് സങ്കടകരമാണ്: ഫ്രാൻസ് ലോകകപ്പ് ജേതാവ്

Football
  •  an hour ago
No Image

ബഹ്‌റൈനിലെ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

obituary
  •  an hour ago
No Image

എസ്.ഐ.ആറിനെതിരായ ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍ 

National
  •  an hour ago
No Image

ട്രെയിനില്‍ ലഗേജ് മറന്നുവച്ചു പോയാല്‍ ഇനി പരിഭ്രാന്തരാകേണ്ട; ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി 

Kerala
  •  an hour ago
No Image

സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴു ജോലികളില്‍ ഇനി ഓവര്‍ടൈം ശമ്പളം ഇല്ല

Saudi-arabia
  •  an hour ago
No Image

ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് മകള്‍ ഇഷ ഡിയോളും ഭാര്യ ഹേമമാലിനിയും 

National
  •  40 minutes ago
No Image

ചെന്നൈയിൽ ആ രണ്ട് താരങ്ങളെക്കാൾ മുകളിലായിരിക്കും സഞ്ജുവിന്റെ പ്രകടനം: കൈഫ്

Cricket
  •  2 hours ago