ഓട്ടോറിക്ഷാ പാര്‍ക്കിങ് തര്‍ക്കം; യോഗത്തില്‍ പരിഹാരം
പൊന്നാനി: നഗരത്തിലെ ഓട്ടോറിക്ഷാ പാര്‍ക്കിങ്ങ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഇന്നലെ ചേര്‍ന്ന ട്രാഫിക് ക്രമികരണ സമിതി യോഗത്തില്‍ തീരുമാനമായി. നഗരസഭാ ചെയര്‍മാന്റെ ചേമ്പറില്‍ ചേര്‍ന്ന ട്രാഫിക് ക്രമീകരണ സമിതി യോഗത്തിലാണു തീരുമാനം .
കഴിഞ്ഞ യോഗത്തിന്റെ തീരുമാന പ്രകാരം ആര്.ടി.ഒയെ ഓട്ടോറിക്ഷ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടു പഠനം നടത്താന്‍ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച ഹാള്‍ട്ടിങ് പ്ലെയ്സുകളില്‍ മാത്രമേ ഓട്ടോറിക്ഷാ പാര്‍ക്കിങ് അനുവദിക്കുകയുള്ളൂ എന്ന് ഇന്നലത്തെ യോഗത്തില്‍ തീരുമാനിച്ചു. ഈ മാസം എട്ടിനകം ഈ കാര്യങ്ങള്‍ സ്വയം ചെയ്യാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ യോഗം ആര് ടി ഒ യെ ചുമതലപ്പെടുത്തി. ഗതാഗതത്തിനു ഭീഷണിയായി നില്‍ക്കുകയും റോഡിലേക്ക് ഇറക്കി കെട്ടുകയും ചെയ്യുന്ന എല്ലാ അനധികൃത നിര്‍മാണങ്ങളും പൊളിച്ചു മാറ്റേണ്ടതും, കാല്‍നടയാത്രക്കാര്‍ക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങള്‍ അവസാനിപ്പിക്കുവാനും യോഗം നടപടി എടുത്തിട്ടുണ്ട്.
അനധികൃതമായി സ്ഥാപിക്കുന്ന ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്യാനും യോഗത്തില്‍ ധാരണയായി. നഗരസഭാ ചെയര്മാന് ആധ്യക്ഷ്യനായി. ജോയിന്റ് ആര് ടി ഒ സബ് ഇന്‍സ്പെക്ടര്‍, എന്‍ ച്ച് പി ഡബ്ലിയു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."