HOME
DETAILS

കരുത്തുകാട്ടി കുഞ്ഞന്‍മാര്‍

  
backup
September 19 2019 | 00:09 AM

champions-league-776025-2

 

 


റോം: ചാംപ്യന്‍സ് ലീഗിന്റെ തുടക്കത്തില്‍ തന്നെ വമ്പന്‍മാര്‍ക്ക് കാലിടറി. പുതിയ സീസണിന്റെ തുടക്കത്തില്‍ തന്നെ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ വമ്പന്‍മാര്‍ക്കെല്ലാം തോല്‍വി പിണഞ്ഞു. ചെല്‍സി, ലിവര്‍പൂള്‍ എന്നിവര്‍ക്ക് തോല്‍വി പിണഞ്ഞപ്പോള്‍ ബാഴ്‌സലോണ സമനില കൊണ്ട് രക്ഷപ്പെട്ടു.

കാലിടറി ചാംപ്യന്‍മാര്‍
നിലവിലെ ചാംപ്യന്‍മാര്‍ എന്ന കരുത്തുമായിട്ടായിരുന്നു ക്ലോപ്പിന്റെ കുട്ടികള്‍ ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ തിരിച്ചടി നേരിട്ടതോടെ ലിവര്‍പൂളിന് ഇനിയുള്ള മത്സരങ്ങള്‍ കടുകട്ടിയാകും. എതിരില്ലാത്ത രണ്ട് ഗോളിന് നാപോളിയാണ് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റെഡ്ബുള്‍ 6-2 എന്ന സ്‌കോറിന് ജെങ്കിനെ പരാജയപ്പെടുത്തിയോടെ ഗ്രൂപ്പിലെ ബാക്കിയുള്ള കളികള്‍ കടുത്തതായി. കളിയിലുടനീളം മികച്ച മുന്നേറ്റം നടത്തിയ ലിവര്‍പൂളിനെ നാപോളി പ്രതിരോധ നിര വരച്ച വരയില്‍ നിര്‍ത്തി. നാപോളി പ്രതിരോധത്തിന്റെ ചുക്കാന്‍ പിടിച്ച കൗലിബലിയാണ് ലിവര്‍പൂളിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചത്. നാപോളി ഗോള്‍മുഖത്തേക്ക് സലാഹും മാനേയും തുരുതുരാ പന്തെത്തിച്ച് കൊണ്ടിരുന്നെങ്കിലും നാപോളി പ്രതിരോധം പാറ പോലെ ഉറച്ചുനിന്നു. ഇതോടെ ലിവര്‍പൂളിന് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. അവസരം കിട്ടുമ്പോഴെല്ലാം കൗണ്ടര്‍ അറ്റാക്കുമായി നാപോളി താരങ്ങളും ലിവര്‍പൂള്‍ ബോക്‌സില്‍ ഭീതി സൃഷ്ടിച്ചു. ലിവര്‍പൂള്‍ ബോക്‌സില്‍ വാന്‍ഡിക്കും ഉറച്ച് നിന്നതോടെ 80 മിനുട്ട് വരെ ഗോളൊന്നും പിറന്നില്ല. 82-ാം മിനുട്ടില്‍ നാപോളി താരത്തെ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി അനുവദിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു നാപോളിയുടെ ആദ്യ ഗോള്‍ പിറന്നത്. ഡ്രൈസ് മാര്‍ട്ടിനസാണ് നാപോളിയുടെ ആദ്യ ഗോള്‍ നേടിയത്. സമനില ഗോളിനായി പൊരുതുന്നതിനിടെ 92-ാം മിനുട്ടില്‍ നാപോളിയുടെ രണ്ടാം ഗോളും പിറന്നു. ഫെര്‍ണാണ്ടോ ലോറന്റോയുടെ വകയായിരുന്നു നാപോളിയുടെ രണ്ടാം ഗോള്‍.

ഗോള്‍ മഴ പെയ്യിച്ച്
റെഡ്ബുള്‍
ഗ്രൂപ്പ് ഇയില്‍ മൊത്തത്തില്‍ കണക്ക് കൂട്ടലുകള്‍ പിഴച്ച ദിവസമായിരുന്നു കഴിഞ്ഞത്. റെഡ്ബുള്ളും ജെങ്കും തമ്മിലുള്ള മത്സരത്തില്‍ എട്ട് ഗോളുകളാണ് പിറന്നത്. രണ്ടാം മിനുട്ടില്‍ തുടങ്ങിയ ഗോള്‍ വേട്ട 66 മിനുട്ട് വരെ നീണ്ടു. ബ്രോട്ട് ഹാളണ്ടിന്റെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു റെഡ്ബുള്ളിന്റെ വിജയം. 2, 34, 45 മിനുട്ടുകളിലായിരുന്നു ഹാളണ്ടിന്റെ ഹാട്രിക്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ റെഡ് ബുള്‍ അഞ്ച് ഗോള്‍ നേടിയിരുന്നു.
36-ാം മിനുട്ടില്‍ ഹീ ചാന്‍, 47-ാം മിനുട്ടില്‍ ഡൊമനിക്, 66-ാം മിനുട്ടില്‍ ആന്ദ്രസ് ഉള്‍മെര്‍ എന്നിവരാണ് റെഡ്ബുള്ളിന്റെ മറ്റു സ്‌കോറര്‍മാര്‍. ജെങ്കിന് വേണ്ടി ജോണ്‍ ലുകുമി, സമാറ്റ എന്നിവര്‍ ആശ്വാസ ഗോള്‍ നേടി. ജെങ്കിന് മേല്‍ വ്യക്തമായ ആധിപത്യമായിരുന്നു റെഡ്ബുള്‍ പുലര്‍ത്തിയത്. ജയത്തോടെ 4 ഗോളിന്റെ വിത്യാസവുമായി റെഡ്ബുള്‍ ഗ്രൂപ്പ് ഇയില്‍ ഒന്നാമതെത്തി. നാപോളി രണ്ടാം സ്ഥാനത്തും ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.

ബാഴ്‌സക്ക് സമനിലപ്പൂട്ട്
അന്‍സു ഫാത്തിയും ഡി യോങ്ങും ബാഴ്‌സക്ക് വേണ്ടി ആദ്യമായി ചാംപ്യന്‍സ് ലീഗില്‍ കളിച്ച ദിവസമായിരുന്നു ഇന്നലെ. മുതിര്‍ന്ന താരങ്ങളെ എല്ലാം ബെഞ്ചിലിരുത്തി പുതിയ താരങ്ങളെ കളത്തിലിറക്കിയായിരുന്നു ബാഴ്‌സ ബൊറൂസിയ ഡോര്‍ഡ്മുണ്ടിനെ നേരിട്ടത്. ബൊറൂസിയയുടെ ആരാധകര്‍ക്ക് മുമ്പില്‍ ബാഴ്‌സ മികച്ച പ്രകടനം നടത്തിയെങ്കിലും ഗോള്‍ മാത്രം നേടാനായില്ല.
മെസ്സി, വിദാര്‍, റാക്കിറ്റിച്ച് എന്നിവരെ എല്ലാം ബെഞ്ചിലിരുത്തിയായിരുന്നു ബാഴ്‌സ ഇറങ്ങിയത്. സ്വന്തം കാണികള്‍ക്ക് മുനില്‍ വിജയം കൊതിച്ച ഡോര്‍ട്മുണ്ട് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബാഴ്‌സലോണല്‍ പ്രതിരോധം ഉറച്ചുനിന്നു. 59-ാം മിനുട്ടില്‍ അന്‍സു ഫാത്തിയെ പിന്‍വലിച്ച് മെസ്സിയെ ഇറക്കിയതോടെ ബാഴ്‌സയുടെ മുന്നേറ്റത്തിന് ജീവന്‍വച്ചു. പക്ഷെ ഗോള്‍ മാത്രം പിറന്നില്ല. 57-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ബാഴ്‌സ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റീഗന്‍ തടഞ്ഞിട്ടതോടെ ബാഴ്‌സക്ക് പുതുജീവന്‍ ലഭിച്ചു. ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഗ്രൂപ്പ് എഫില്‍ ഇന്നലെ നടന്ന മത്സരങ്ങളെല്ലാം സമനിലയിലായതോടെ ബാഴ്‌സലോണ പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഡോര്‍ട്മുണ്ട് നാലാം സ്ഥാനത്തും എത്തി.

സമനില പിടിച്ചുവാങ്ങി ഇന്റര്‍
92-ാം മിനുട്ടില്‍ സമനില ഗോള്‍ നേടിയ ഇന്റര്‍ മിലാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. സ്‌ലാവിയ പ്രാഹയോട് തോല്‍വിയിലേക്ക് പോവുകയായിരുന്നു ഇന്ററിന് വേണ്ടി 92-ാം മിനുട്ടില്‍ നിക്കോളാ ബെറല്ലയാണ് ഗോള്‍ നേടിയത്. 63-ാം മിനുട്ടില്‍ പീറ്റര്‍ ഒലയിങ്ക നേടിയ ഗോളിന് സ്‌ലാവിയ മുന്നിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ അവസാന മിനുട്ടിലായിരുന്നു ഇന്ററിന്റെ സമനില ഗോള്‍ പിറന്നത്. നിലവില്‍ ഒരു പോയിന്റുമായി സ്‌ലാവിയ പ്രാഹയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.

തോല്‍വിയോടെ തുടങ്ങി ചെല്‍സി
യൂറോപാ കപ്പ് ജേതാക്കളായ ചെല്‍സിക്ക് തോല്‍വിയോടെ തുടക്കം. വലന്‍സിയയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ തോല്‍വി. 74-ാം മിനുട്ടില്‍ റോഡ്രിഗോയാണ് വലന്‍സിയയുടെ വിജയ ഗോള്‍ നേടിയത്. ഗോള്‍ നേടുന്നതിന് ചെല്‍സി പൊരുതിക്കളിച്ചെങ്കിലും വലന്‍സിയന്‍ പ്രതിരോധം തകര്‍ക്കാന്‍ ചെല്‍സി മുന്നേറ്റത്തിനായില്ല.

അയാക്‌സ് തുടങ്ങി
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത അയാക്‌സ് ആദ്യ മത്സരത്തില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം സ്വന്തമാക്കി. ലില്ലെയാണ് അയാക്‌സ് തകര്‍ത്തത്. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം നേടിയ അയാക്‌സ് 18-ാം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ സ്വന്തമാക്കി. ആന്റോണ്‍ പ്രോമസായിരുന്നു 18-ാം മിനുട്ടില്‍ അയാക്‌സിന്റെ ആദ്യ ഗോള്‍ നേടിയത്. എഡിസണ്‍ ആല്‍വരസ് (50), നിക്കോളാസ് ടാഗ്ലിഫിക്കോ (62) എന്നിവരും അയാക്‌സിന് വേണ്ടി ലക്ഷ്യം കണ്ടു. ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ അയാക്‌സിനായി.

ബെന്‍ഫിക്കക്ക് തോല്‍വി
ലാലിഗ ടീമായ ബെന്‍ഫിക്കയെ 2-1 എന്ന സ്‌കോറിന് ആര്‍. ബി ലെപ്‌സിഗ് പരാജയപ്പെടുത്തി. ജയത്തോടെ ലെപ്‌സിഗ് ഗ്രൂപ്പ് ജിയില്‍ ഒന്നാമതെത്തി.69, 78 മിനുട്ടുകളില്‍ ടിമോ വാര്‍ണറാണ് ലെപ്‌സിഗിന് വേണ്ടി ഗോളുകള്‍ നേടിയത്. 84-ാം മിനുട്ടില്‍ സൊഫോറോവിച്ചിന്റെ വകയായിരുന്നു ബെന്‍ഫിക്കയുടെ ആശ്വാസ ഗോള്‍. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ലിയോണ്‍- സെനിത്ത് മത്സരം 1-1 എന്ന സ്‌കോറിന് സമനിലയില്‍ കലാശിച്ചു.
41-ാം മിനുട്ടില്‍ സര്‍ദാര്‍ അസ്‌മോനായിരുന്നു സെനിത്തിന്റെ ആദ്യ ഗോള്‍ നേടിയത്. 51-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെംഫിസ് ഡീപേ ലിയോണ് സമനില സമ്മാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago