ലൈംഗിക പീഡനത്തിന്റെ ക്രൂരതകള്‍ കോറിയിട്ട കുഞ്ഞുവരകള്‍ തെളിവായി; പ്രതിക്ക് അഞ്ചു വര്‍ഷം തടവ്
ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തോളം ലൈംഗിക അതിക്രമത്തിനിരയായ പത്തുവയസ്സുകാരിക്ക് നീതി ലഭികാകന്‍ തുണയായത് മെഴുകു കളറില്‍ അവള്‍ കോറിയിട്ട ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ തെളിവായി സ്വീതകരിച്ചു കൊണ്ട് പ്രതിക്ക് അഞ്ചു വര്‍ഷം തടവാണ് കോടതി വിധിച്ചത്. ഡല്‍ഹി കോടതിയുടെതാണ് വിധി. കുട്ടിയുടെ അമ്മാവനാണ് പ്രതി.
പെണ്‍കുട്ടി വരച്ച ചിത്രം കുട്ടിയുടെ മാനസികാവസ്ഥയും സംഘര്‍ഷങ്ങളും വരച്ചു കാട്ടുന്നതാണെന്ന് ജഡ്ജി വിനോദ് യാദവ് നിരീക്ഷിച്ചു.
വീടും വീടിനരികില്‍ ബലൂണ്‍ കയ്യിലേന്തി നില്‍ക്കുന്ന ചെറിയ പെണ്‍കുട്ടിയും അല്‍പം അകലെയായി അഴിച്ചുവെക്കപ്പെട്ട വസ്ത്രവും ചിത്രത്തിലുണ്ട്. കുന്നുകളും മരവും ഇതിന്റെ പശ്ചാത്തലത്തില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്.
വീട്ടിലുള്ള ആരോ കുട്ടിയെ വസ്ത്രം അഴിച്ചുവെച്ച് ഉപദ്രവിച്ചു എന്നത് ചിത്രം വ്യക്തമാക്കുന്നു', എന്ന് ചിത്രം കണ്ട ശേഷം ജഡ്ജി പറഞ്ഞു. മൊഴി നല്‍കാന്‍ ആയിട്ടില്ല കുട്ടിയെന്നും പെണ്‍കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. അതേസമയം, വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിനിരയായി എന്ന സൂചനയുണ്ട്.
അമ്മ മരിച്ചതോടെ അച്ഛനുപേക്ഷിച്ച പെണ്‍കുട്ടി അമ്മവന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. എട്ടാം വയസ്സ് മുതല്‍ കുട്ടി അമ്മാവന്റെ ലൈംഗിക ചേഷ്ടകള്‍ക്കിരയാവുന്നുണ്ടായിരുന്നു. 2014 നവംബറില്‍ ബസ്സില്‍ വെച്ചാണ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കുട്ടിയെ ലഭിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലും പുനരധിവാസ ശ്രമങ്ങളുമാണ് കുട്ടിയുടെ ഭൂതകാലം മനസ്സിലാക്കാന്‍ സഹായിച്ചത്.
വലിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതിയിലേക്ക് പൊലിസിന് എത്തിച്ചേരാനായത്. 2016 ജൂണ്‍ 4ന് പ്രതി അറസ്റ്റിലാവുകയും ചെയ്തു. അഞ്ച് വര്‍ഷത്തെ തടവിന് പുറമെ കുട്ടിയുടെ ക്ഷേമത്തിനായി 3 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.കുട്ടിയെ ഇതുവരെ പരിപാലിച്ച കൗണ്‍സലര്‍മാരായ പേര്‍ളി മെസ്സിയെയും ഉസ്മ പ്രവീണിനെയും കോടതി അഭിനന്ദിച്ചു.
'ഇപ്പോള്‍ കുട്ടി സ്‌കൂളില്‍ പോവുന്നുണ്ടെന്നും നന്നായി പഠിക്കുന്നുണ്ടെന്നും ബാലവകാശ പ്രവര്‍ത്തകയായ ചന്ദ്ര സുമന്‍ കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."