HOME
DETAILS

റവന്യുവകുപ്പ് വിവാദക്കുരുക്കില്‍

  
backup
November 02 2018 | 07:11 AM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

പാലക്കാട് : വനഭൂമികൈയേറി റോഡ് വെട്ടി വന്‍ അഴിമതി നടത്തിയ സ്വകാര്യ എസ്സ്‌റ്റേറ്റ് ഉടമകളെ സഹായിക്കാന്‍ റവന്യൂ വകുപ്പും കൂട്ടുനിന്നത് വിവാദമാകുന്നു.ഇതിനെതിരെ പരിസ്ഥിതി സംഘടനകള്‍ ഗ്രീന്‍ ട്രിബുണലിനെ സമീപിക്കുന്നു.ആനമടയില്‍ നിന്നും പെരിയച്ചോല വഴി തേക്കടിയിലേക്ക് ഒരു വര്‍ഷം മുന്‍പ് വനഭൂമി കൈയേറി റോഡ് വെട്ടിയത് വിവാദമായിരുന്നു.
ഇതു സംബന്ധിച്ച് വനംവകുപ്പ് വിജിലന്‍സ് അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനിടയിലാണ് പ്രളയത്തിന്റെ മറവില്‍ റോഡ് നവീകരണം നടത്തിയത്.ചെറുതും വലുതുമായി 125 ഓളം കര്‍ഷകര്‍ക്ക് ഇവിടെ സ്ഥലമുണ്ട്.ഇവിടേക്കു പോകാനാണ് മുന്‍പ് ജെ സി ബി ഉപയോഗിച്ച് ആറുമീറ്റര്‍ വീതിയില്‍ റോഡ് വെട്ടിയത്.
ഇതിനായി വനഭൂമി കൈയേറിയിരുന്നതായി വനംവകുപ്പ് അന്വേഷണത്തില്‍കണ്ടെത്തിയിരുന്നു.റോഡ് വെട്ടാന്‍ വനഭൂമി കൈയേറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് 20 പേരെ അറസ്‌റ് ചെയ്തിരുന്നു. റോഡ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ജെ.സി.ബിയും പിടികൂടിയിരുന്നു.ഈ കേസ് നടന്നു വരുന്നതിനിടയിലാണ് വീണ്ടും എസ്സ്‌റ്റേറ്റുകാരെ സഹായിക്കാന്‍ റവന്യൂ വകുപ്പ് രംഗത്തിറങ്ങിയത്. കനത്ത മഴയിലും മലയിടിച്ചിലിലും നെമ്മാറ- പോത്തുണ്ടി- നെല്ലിയാമ്പതി റോഡ് തകര്‍ന്നിരുന്നു. ഇതിലൂടെ ജില്ലാ കലക്ടര്‍ രണ്ടു മാസത്തോളം വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.ഇതിന്റെ പേരിലാണ് കാട്ടിനകത്തു കൂടിയുള്ള പെരിയച്ചോല റോഡ് ജെ. സി. ബി ഉപയോഗിച്ചു് അറ്റകുറ്റപണികള്‍ നടത്തിയത.്
പ്രളയത്തില്‍ ഈ റോഡും തകര്‍ന്നിരുന്നുവെങ്കിലും,ജനപ്രതിനിധികളെയും ജില്ലാകലക്ടറേയും സ്വാധീനിച്ചു് പന്ത്രണ്ടു കിലോമീറ്ററോളം വരുന്ന ആനമട പെരിയച്ചോല തേക്കടി റോഡ് സര്‍ക്കാര്‍ ചിലവില്‍ അറ്റകുറ്റപണികള്‍ നടത്തിച്ചത്. ആനമട എസ്റ്റേറ്റു്് പരിധികഴിഞ്ഞാല്‍ കാടിനകത്തു കൂടിയാണ് റോഡ് കടന്നു പോകുന്നത്.
പകല്‍ സമയത്തു പോലും വന്യജീവികള്‍ നടമാടുന്ന ഇവിടെ ഇപ്പോള്‍ വനത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുകയാണ്. ഇപ്പോള്‍ ഇവിടേക്ക് ടൂറിസ്റ്റുകളെ കൊണ്ടുവന്നു താമസിപ്പിക്കുന്നതായും പരാതിയുണ്ട്.പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ സമീപത്തു കിടക്കുന്ന പ്രദേശം കൂടിയാണ് പെരിയച്ചോല .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago