കുട്ടി ഡ്രൈവര്‍മാര്‍ കുടുങ്ങിത്തുടങ്ങി; പരിശോധന കണ്ട് മുങ്ങിയവര്‍ക്ക് പോസ്റ്റ് കാര്‍ഡ് വഴി പിഴ
ചങ്ങരംകുളം: ചങ്ങരംകുളം പൊലിസ് സ്റ്റേഷന്‍ മേഖലയില്‍ ബൈക്കുകളില്‍ ചീറിപ്പായുന്ന കുട്ടിഡ്രൈവര്‍മാര്‍ കുടുങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസം നൂറോളം വിദ്യാര്‍ഥികളെയാണ് ലൈസന്‍സ്, സൈഡ് മിറര്‍ എന്നിവയില്ലാതെയും രണ്ടില്‍ കൂടുതല്‍ ആളുകളെ വഹിച്ചും സൈലന്‍സറും വാഹനത്തിന്റെ ഘടനയും മാറ്റിയും നിരത്തില്‍ ചീറിപ്പാഞ്ഞതിനെ തുടര്‍ന്ന് പൊലിസ് പിടികൂടിയത്.
പരിശോധന സമയങ്ങളില്‍ പൊലിസിനെ വെട്ടിച്ച് കടന്നു കളയുന്ന വിരുതന്‍മാരെ മഫ്ടി പൊലിസ് വാഹന പരിശോധന നടക്കുന്ന സ്ഥലത്ത് നിന്ന് മാറി നിന്ന് ഫോട്ടോ എടുത്തതു വഴിയും പലരും കുടുങ്ങി. ഇത്തരത്തില്‍ ഫോട്ടോ എടുക്കുന്ന വാഹനങ്ങളുടെ വിലാസത്തിലേക്ക് പോസ്റ്റല്‍ കാര്‍ഡ് വഴി പിഴയടക്കാനുള്ള അറിയിപ്പ് വീട്ടില്‍ എത്തും. രാഷ്ട്രീയക്കാരുടെ ഇടപെടല്‍ മൂലം പല കേസുകളും ഒതുക്കേണ്ട അവസ്ഥ വരാതിരിക്കാനും പൊലിസ് മാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. ഗുരുതര നിയമ ലംഘനം നടത്തുന്നവരേയും വാഹനത്തേയും നേരിട്ട് കോടതിയില്‍ ഹാജരാക്കാനാണ് പുതിയ തീരുമാനം. കൂടുതല്‍ വിരുതന്‍മാരെ പിടികൂടാന്‍ മുഴുവന്‍ സ്‌കൂളുകള്‍ക്ക് മുന്നിലും പരിസരത്തും സ്‌കൂള്‍ തുടങ്ങുന്ന സമയത്തും അവസാനിക്കുമ്പോഴും കൂടുതല്‍ മഫ്ടി പൊലിസിനേയും നിയോഗിക്കും. കുട്ടി ഡ്രൈവര്‍മാരെ കൂടാതെ സ്‌കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ചു കൊണ്ടു പോകുന്നത് തടയാന്‍ പരിശോധയും നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം എടപ്പാള്‍, ചങ്ങരംകുളം എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ചു കൊണ്ടു പോകുന്ന ബസുകള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. കുട്ടി ഡ്രൈവര്‍മാരേയും സ്‌കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ചു കൊണ്ടു പോകുന്ന പ്രവണതയും തടയാന്‍ വരും ദിവസങ്ങളില്‍ ശക്തമായ പരിശോധ നടത്തുമെന്ന് ചങ്ങരംകുളം പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി മനേഷ് 'സുപ്രഭാത'ത്തോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ വാഹനം ഓടിച്ച് മരണം വരെ സംഭവിച്ച സാഹചര്യത്തില്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചും വിദ്യാര്‍ഥികളെ നിരീക്ഷിക്കുന്നുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പി.ജെ ആല്‍ബെര്‍ട്ടും 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."