പരിഭ്രാന്തി പരത്തി കാട്ടുകൊമ്പന് ജനവാസ കേന്ദ്രത്തില്‍
കാളികാവ്: മലയോര മേഖഖലയില്‍ കാട്ടുകൊമ്പന്റെ വിളയാട്ടം. ജനവാസ കേന്ദ്രത്തിലങ്ങിയ കാട്ടുകൊമ്പന് പരിഭ്രാന്തി പരത്തി. കല്ലാമൂല ചേനപ്പാടിയിലാണ് ബുധനാഴ്ച രാത്രി ചക്ക തേടിയെത്തിയ ഒറ്റയാന് പരിഭ്രാന്തി പരത്തിയത്. ചേനപ്പാടിയിലെ ആനപ്പട്ടത്ത് സുനീറിന്റെ വീട്ടുമുറ്റത്തെത്തിയ ഒറ്റയാള്‍ പ്ലാവില്‍നിന്നു ചക്ക പറിച്ചതിനു ശേഷം വീടിനോടു ചേര്‍ന്ന കുളിപ്പുരയും ഷീറ്റുകളും തകര്‍ത്തു. ഈ സമയം വീട്ടിലുണ്ടായിരുന്നവര്‍ അക്രമത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
രണ്ടു വര്‍ഷം മുന്‍പു പുല്ലങ്കോട് എസ്റ്റേറ്റ് അസിസ്റ്റന്റ് ഫീല്‍ഡ് ഓഫിസറെ കാട്ടുകൊമ്പന് ചവിട്ടി കൊലപ്പെടുത്തിയിരുന്നു. അതേ ഒറ്റയാനാണ് ചേനപ്പാടിയില്‍ ഇറങ്ങിയതെന്നു നാട്ടുകര്‍ പറയുന്നു. വന്യമൃഗ ശല്യത്തില്‍നിന്നു കര്‍ഷകരെയും നാട്ടുകാരെയും രക്ഷിക്കാന്‍ പുല്ലങ്കോട് വനാതിര്‍ത്തിയില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വനംവകുപ്പ് വൈദ്യുതിവേലി സ്ഥാപിച്ചിട്ടുണ്ട്. ഇതു തകര്‍ത്താണ് കൊമ്പന് ജനവാസ മേഖലയിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."