ദുര്‍ഗാ പൂജാഘോഷ യാത്രക്കിടയില്‍ കൊലപാതകം: 38 പേര് അറസ്റ്റില്‍
പട്ന: ദുര്‍ഗാ പൂജാ ഘോഷയാത്രയുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 38 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
അക്രമത്തിനിടയില്‍ കൊല്ലപ്പെട്ട ആളുടെ മൃതദേഹം ആളുകള്‍ നോക്കിയിരിക്കെ അക്രമികള്‍ കത്തിച്ച സംഭവം വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പൊലിസ് പ്രവേശനം നിരോധിച്ച മേഖലയിലൂടെ ഘോഷയാത്ര നടത്തുകയും യാത്രയിലുണ്ടായിരുന്ന ചിലര്‍ മേഖലയില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടതുമാണ് ഏറ്റുമുട്ടലിനിടയാക്കിയത്.
സംഭവത്തില്‍ 80 കാരനായ സെയ്നുല്‍ അന്‍സാരിയാണ് മരിച്ചത്. ഇയാളെ വീട്ടില്‍നിന്ന് വലിച്ചിറക്കി ജീവനോടെ തീകൊളുത്തുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.
അക്രമികളെ പിടിക്കാനായി പൊലിസ് ഊര്‍ജിത ശ്രമം തുടങ്ങി.
ഇതിനിടയിലാണ് അക്രമത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തി 38 പേര് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."