HOME
DETAILS

റാഫേലില്‍ അന്വേഷണം തുടങ്ങിയാല്‍ മോദിക്ക് അതിജീവിക്കാനാകില്ല: രാഹുല്‍

  
backup
November 02 2018 | 23:11 PM

%e0%b4%b1%e0%b4%be%e0%b4%ab%e0%b5%87%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയാല്‍ അത് മോദിക്ക് അതിജീവിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ ഇടപാടില്‍ ദസോള്‍ ഏവിയേഷനില്‍ നിന്ന് അനില്‍ അംബാനിയുടെ സ്ഥാപനം കോഴ കൈപ്പറ്റിയിട്ടുണ്ടെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംരക്ഷിക്കുന്നതിനായി ഫ്രഞ്ച് കമ്പനിയായ ദസോള്‍ ഏവിയേഷന്‍ സി.ഇ.ഒ കള്ളം പറയുകയാണെന്നും രാഹുല്‍ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം വരികയാണെങ്കില്‍ അതിനെ അതിജീവിക്കാന്‍ മോദിക്ക് ഒരിക്കലും കഴിയില്ല. ഇടപാടില്‍ അഴിമതി വ്യക്തമാണെന്നും ഇതുമായി ബന്ധപ്പെട്ട് മോദിയുടെ നിര്‍ദേശപ്രകാരം അനില്‍ അംബാനിക്ക് 30,000 കോടി രൂപ കൈമാറിയിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും രാഹുല്‍ ആവര്‍ത്തിച്ചു.
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിയില്‍ ദസോള്‍ ഏവിയേഷന്‍ 284 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇത് വ്യക്തമാണെങ്കിലും ദസോള്‍ ഏവിയേഷന്‍ സി.ഇ.ഒ ഇക്കാര്യം ഒളിച്ചുവക്കുകയാണ്. നഷ്ടത്തില്‍ പോകുന്ന ഒരു കമ്പനിയില്‍ എന്തിനാണ് ദസോള്‍ 284 കോടി നിക്ഷേപിച്ചതെന്നും രാഹുല്‍ ചോദിച്ചു.
യുദ്ധവിമാന കരാറില്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ മറികടന്ന് റിലയന്‍സിനെ പങ്കാളിയാക്കിയത് അവര്‍ക്ക് ആവശ്യത്തിന് ഭൂമിയുണ്ടെന്ന വാദം ചൂണ്ടിക്കാട്ടിയിട്ടാണ്. ഇക്കാര്യമാണ് ദസോള്‍ സി.ഇ.ഒ പറയുന്നത്. എന്നാല്‍ ദസോള്‍ പണം നല്‍കിയ ശേഷമാണ് റിലയന്‍സ് ഭൂമി വാങ്ങിയതെന്നും മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ചുകൊണ്ട് രാഹുല്‍ വ്യക്തമാക്കി. പാരിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റിലയന്‍സിനെ പങ്കാളിയാക്കിയത് അവര്‍ക്ക് എയര്‍ ഫീല്‍ഡിനടുത്ത് ഭൂമിയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണെന്ന് ദസോള്‍ ഏവിയേഷന്‍ കമ്പനി സി.ഇ.ഒ എറിക് ട്രാപ്പിയര്‍ പറഞ്ഞത്. എന്നാല്‍ ഇത് ശരിയല്ലെന്ന് വ്യക്തമാണ്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ ഡയരക്ടറെ മാറ്റിയതെന്നും രാഹുല്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago