HOME
DETAILS
MAL
ക്യൂബക്കെതിരായ യു.എസ് ഉപരോധത്തെ അപലപിച്ച് യു.എന്‍
backup
November 02 2018 | 23:11 PM
ന്യൂയോര്‍ക്ക്: ക്യൂബക്കെതിരേയുള്ള യു.എസ് സാമ്പത്തിക ഉപരോധത്തെ അപലപിച്ച്് യു.എന്‍ പൊതുസഭ. 193 അംഗങ്ങളില്‍ 189 രാഷ്ട്രങ്ങളും ഉപരോധത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. യു.എസും ഇസ്റാഈലും അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഉക്രൈനും മോള്‍ഡോവയും വിട്ടുനിന്നു. 1960 മുതലാണ് ക്യൂബക്കെതിരേ യു.എസ് സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. മനുഷ്യാവകാശ ലംഘനത്തിനെതിരേ സംസാരിക്കാനുള്ള അവസരം സഭക്ക് നഷ്ടമായെന്ന് യു.എന്നിലെ യു.എസ് അംബാസിഡര്‍ നിക്കിഹാലെ പറഞ്ഞു. യു.എസ് ഉപരോധത്തെ 'ലോകസമാധാനത്തിന് വിഘാതമായ സാമ്പത്തിക യുദ്ധ'മെന്നാണ് വോട്ടെടുപ്പിന് മുന്‍പായി ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കവേ ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."