പാലായില്‍ ആവേശം അലതല്ലി
ഇനി നിശബ്ദ പ്രചാരണം
പാലാ: ഉപതെരഞ്ഞെടുപ്പില്‍ മൂന്നാഴ്ചകളോളം നീണ്ട പ്രചാരണത്തിന് കൊട്ടിക്കലാശം. മുഖ്യമന്ത്രിയും മന്ത്രിപ്പടയും ദേശീയ, സംസ്ഥാന നേതാക്കളും കളംനിറഞ്ഞ പ്രചാരണമാണ് പാലായില്‍ നടന്നത്.
ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനമായതിനാലാണ് കൊട്ടിക്കലാശം ഇന്നലത്തേക്ക് മാറ്റാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിച്ചത്. ഇനി നിശബ്ദ പ്രചാരണമാണ്.
കുരിശുപള്ളി കവലയില്‍ ആയിരങ്ങള്‍ അണിനിരന്ന സമ്മേളനത്തോടെയായിരുന്നു യു.ഡി.എഫ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനവേദിയായ പാലാ കുരിശുപള്ളി കവലയിലേക്ക് ഒഴുകിയെത്തിയിരുന്നു. വിവിധ പഞ്ചായത്തുകളില്‍ നിന്നും പ്രവര്‍ത്തകര്‍ ഇരുചക്രറാലികളുമായി നഗരത്തില്‍ എത്തി. സ്ഥാനാര്‍ഥി ജോസ് ടോം പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സമ്മേളന വേദിയിലെത്തിയത്. നാലു മണി കഴിഞ്ഞതോടെ യു ഡി.എഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കളെ കൊണ്ട് വേദി നിറഞ്ഞു.
തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ എ, എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, തോമസ് ചാഴിക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്റ്റേഡിയം ജങ്ഷന്‍ കേന്ദ്രീകരിച്ച് പ്രകടനമായി തൊടുപുഴ റോഡിലുള്ള സമ്മേളനഗറില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.പി ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.
എന്‍.ഡി.എയുടെ കൊട്ടിക്കലാശം പകടപ്പാട്ടൂര്‍ ബൈപ്പാസില്‍ നിന്ന് ആരംഭിച്ച് ജനറല്‍ ആശുപത്രി ജങ്ഷനില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."