ബോംബേറ്: വസ്തുത പുറത്ത് കൊണ്ടുവരണമെന്ന് എന്‍. വേണു
കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനെ വധിക്കാന്‍ ബോംബെറിഞ്ഞെന്ന ആരോപണം ഉയര്‍ന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിലും അന്വേഷണം പുരോഗമിക്കുമ്പോള്‍ സിറ്റി പോലിസ് കമ്മിഷണറെ സ്ഥലം മാറ്റിയതിലും ദുരൂഹതയുണ്ടെന്ന് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ ശാസ്ത്രീയ അന്വേഷണത്തിന് തയാറായ സിറ്റി പൊലിസ് കമ്മിഷണറെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനും പാര്‍ട്ടി നല്കുന്ന ലിസ്റ്റ് പ്രകാരം പ്രതിപ്പട്ടിക തയാറാക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്രയും വലിയ സ്ഫോടനം പരിസരവാസികള്‍ അറിയാത്തതും സി.സി.ടി.വി ദൃശ്യപരിശോധനയില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ടി.പി കേസില്‍ പ്രതിയായ മോഹനന്റെ ക്രിമിനല്‍ പാശ്ചാത്തലം മറച്ച് രക്തസാക്ഷി പരിവേഷം നല്‍കാനുള്ള ഹീനശ്രമമാണ് ഇതിനു പിന്നില്‍.
മുഖ്യമന്ത്രി തന്നെ ജില്ലയില്‍ വന്ന് ഉന്നത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് സംഭവം കൈവിട്ടു പോകുമെന്ന ഭയം കൊണ്ടാണെന്നും അതിനാല്‍ വസ്തുത പുറത്ത് കൊണ്ടുവരാന്‍ പൊലിസ് ജാഗ്രത കാട്ടണമെന്നും എന്‍. വേണു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."