HOME
DETAILS

ഖുര്‍ആന്‍, മാനവ സ്വത്താണ്

  
backup
June 14 2017 | 21:06 PM

%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3

 

അല്ലാഹു മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കാനുള്ള പ്രധാന മാധ്യമമായാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. ഖുര്‍ആനിന് മുന്‍പ് വിവിധ കാലഘട്ടങ്ങളില്‍ മൂന്നു ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. പ്രവാചകത്വം അവസാനിച്ചപ്പോള്‍ അവസാനം ഇറക്കപ്പെട്ട ഖുര്‍ആന്‍ മനുഷ്യ സമൂഹത്തിന്റെ എന്നന്നേക്കുമുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമായി അല്ലാഹു അവതരിപ്പിക്കുകയായിരുന്നു. മനുഷ്യന്‍ അവസാനിക്കുന്നതു വരെ മാര്‍ഗദര്‍ശനം തുടരേണ്ടത് അനിവാര്യമാണ്. പ്രവാചകനിലൂടെ അതവസാനിക്കുകയും ചെയ്തു. ഇതിനു പരിഹാരമായി സാര്‍വ ലൗകികത (മനുഷ്യനുള്ള കാലത്തോളം നിലനില്‍ക്കാനുള്ള കഴിവ് ) നല്‍കി ഖുര്‍ആനിനെ അല്ലാഹു അനുഗ്രഹിച്ചു. ഇതോടെ മറ്റു ഗ്രന്ഥങ്ങുടെ പ്രാമാണികത അവസാനിച്ചു.
ഇനി കാലങ്ങളെയും കുലങ്ങളെയും ഖുര്‍ആന്‍ ഉള്‍ക്കൊള്ളും. എല്ലാ കാലങ്ങള്‍ക്കും കുലങ്ങള്‍ക്കും നബിയുടെ സന്ദേശം മാര്‍ഗദര്‍ശനം നല്‍കും. ഈ സാര്‍വ ലൗകികത ഖുര്‍ആന്റെയും അതിന്റെ വിശദീകരണമായ നബിയുടെ സന്ദേശത്തിന്റെയും കാര്യത്തില്‍ 1400 വര്‍ഷങ്ങളായി ലോകത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. സാമൂഹികവും മാനസികവും ബൗദ്ധികവുമായി വൈരുധ്യമുള്ള സമൂഹങ്ങളിലൂടെയാണ് 14 നൂറ്റാണ്ടായി ഖുര്‍ആന്‍ കടന്നുപോയതെങ്കിലും ഖുര്‍ആന്‍ പറയുന്ന യാഥാര്‍ഥ്യങ്ങള്‍ ഒരിക്കല്‍പോലും ചോദ്യം ചെയ്യപ്പെട്ടില്ല. മാത്രമല്ല, ഓരോഘട്ടത്തിലും പല യാഥാര്‍ഥ്യങ്ങളും ശരിവയ്ക്കുകയുണ്ടായി. വിമര്‍ശന ബുദ്ധിയോടെ പരിശോധിക്കുന്നവര്‍ക്കു പോലും ഖുര്‍ആന്റെ ഉള്‍ക്കരുത്ത് ബോധ്യപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ വഴി നിരവധി ശാസ്ത്രജ്ഞന്‍മാര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത് ഈ ഉള്‍ക്കരുത്തില്‍നിന്നാണ്. മോറിസ് ബുക്കായി അതില്‍ ഒരാള്‍ മാത്രം.
ഈജിപ്തില്‍ സൂക്ഷിച്ചുവച്ച ഫറോവയുടെ ജഡം പരിശോധിക്കാന്‍ അവസരം ലഭിച്ച ജര്‍മന്‍ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. തുടര്‍ന്ന് ഖുര്‍ആന്‍ പഠിച്ച അദ്ദേഹം ശാസ്ത്രത്തിന്റെ അവസാന വാക്കാണ് ഖുര്‍ആനെന്നു പ്രഖ്യാപിക്കുകയും ഇസ്‌ലാമിലേക്കു കടന്നുവരികയും ചെയ്തു.
പരിശുദ്ധ റമദാന്‍ വിശുദ്ധ ഖുര്‍ആന്റെ മാസമാണ്. ഈ മാസത്തെ അല്ലാഹു ഖുര്‍ആനിലൂടെ പരിചയപ്പെടുത്തിയതാണിത്. വിശുദ്ധ റമദാനിലെ ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയാണു ഖുര്‍ആന്‍ അവതരിപ്പിച്ചത്. സൂറത്തുല്‍ അലഖിലെ ആദ്യത്തെ അഞ്ചു വചനങ്ങളാണ് ആദ്യമായി അവതരിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബി (സ) മക്കയ്ക്കടുത്ത് ജബലുന്നൂര്‍ പര്‍വതത്തിലുള്ള ഹിറാ ഗുഹയില്‍ ധ്യാനത്തിലിരുന്നപ്പോഴാണ് ജിബ്‌രീല്‍ (മാലാഖ) പ്രത്യക്ഷപ്പെട്ട് ഖുര്‍ആന്‍ ഇറക്കിയത്. തുടര്‍ന്ന് 23 വര്‍ഷം വിവിധഘട്ടങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) ഖുര്‍ആന്റെ പിറവി പൂര്‍ത്തിയാക്കി.
ശാസ്ത്രത്തിന്റെ സമസ്ത മേഖലകളെ സംബന്ധിച്ചും സൂചനകള്‍ ഖുര്‍ആനിലുടനീളം കാണാം. ഖുര്‍ആനിനും ഇസ്‌ലാമിനുമെതിരേ ഇന്നു കാണുന്ന സകല വിമര്‍ശനങ്ങളും ഖുര്‍ആന്‍ ലോകം കീഴ്‌പ്പെടുത്തുമെന്ന വ്യാകുലതയില്‍ നിന്നുണ്ടായതാണെന്ന് കാണാന്‍ കഴിയും. ഒരു പ്രബോധകന്റെയും സഹായമില്ലാതെ തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്ക ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലും ഇസ്‌ലാം പടര്‍ന്നു പന്തലിക്കുന്നത് ഖുര്‍ആന്‍ നല്‍കുന്ന സന്ദേശങ്ങളാലാണ്. ഖുര്‍ആന്‍ മനുഷ്യ സമൂഹത്തിലാണ് അവതരിപ്പിച്ചത്. മുസ്‌ലിംകള്‍ക്കു മാത്രം അവതരിപ്പിച്ചതല്ല ഖുര്‍ആന്‍, അതു മാനവ സ്വത്താണ്.
(കാപ്പാട് ഖാസിയാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago