ആയിപ്പുഴ മേഖലയില്‍ പകല്‍ വെള്ളമില്ല; രാത്രി വന്‍തോതില്‍ പാഴാവുന്നതായും ആക്ഷേപം
ഇരിക്കൂര്‍: കേരള വാട്ടര്‍ അതോറിറ്റിയുടെ തല തിരിഞ്ഞ നടപടിയിലൂടെ ആയിപ്പുഴ മേഖലയില്‍ പകല്‍ സമയത്ത് വെള്ളം കിട്ടാതെ ജനങ്ങള്‍ വലയുന്നു. എന്നാല്‍ രാത്രി സമയത്ത് വന്‍തോതില്‍ പാഴാകുന്നതായും പരാതിയുണ്ട്. കൊളച്ചേരി കുടിവെള്ള പദ്ധതിയില്‍ നിന്ന് തുമ്പോല്‍, കാളാമ്പാറ, ആയിപ്പുഴ, പട്ടാന്നൂര്‍, കൂരാരി മേഖലകളിലേക്ക് പകല്‍ സമയത്ത് വെള്ളം വിതരണം ചെയ്യാതെ രാത്രികാലങ്ങളില്‍ വെള്ളം തുറന്നു വിടുന്നതാണ് ഇതിനു കാരണം.
പകല്‍ സമയത്ത് വെള്ളത്തിനായി ടാപ്പ് തുറന്ന് പാത്രങ്ങളും ടാങ്കുകളും വച്ചാല്‍ വെള്ളം വരുന്നത് രാത്രി 12 ഓടെയാണ്. വെള്ളം രാവിലെ വരെ ഒഴുകി പാഴാകുന്നതായാണ് ആക്ഷേപം. മുന്നൂറോളം കുടുബങ്ങളും സ്ഥാപനങ്ങളുമാണ് ആവശ്യത്തിന് വെള്ളം കിട്ടാതെ ദുരിതത്തിലാവുന്നത്. ഈ മേഖലയില്‍ കിണര്‍ ഉള്ള കുടുംബങ്ങള്‍ കുറവായതിനാല്‍ ഇവരുടെ ദുരിതം വര്‍ധിക്കുകയാണ്. പകല്‍ സമയത്ത് വെള്ളം നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."