എ.ടി.എമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ഇടപാടുകാരന് ബാങ്ക് പിഴ നല്‍കണമെന്ന് ആര്‍.ബി.ഐ
മുംബൈ: എ.ടി.എം ഇടപാടുകള്‍ നടക്കാതെ വന്നാല്‍ പണം തിരികെ ലഭിക്കാനുള്ള സമയ പരിധി റിസര്‍വ് ബാങ്ക് നിശ്ചയിച്ചു. ഈ സമയപരിധി കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ലെങ്കില്‍ അക്കൗണ്ട് ഉടമക്ക് പിഴ നല്‍കണമെന്ന് ആര്‍.ബി.ഐ ഉത്തരവിറക്കി.
ഐ.എം.പി.എസ്, യു.പി.ഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും നിര്‍ദേശം ബാധകമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ ഒരു ദിവസം 100 രൂപ വീതം ഉപഭോക്താവിന് പിഴയായി നല്‍കണമെന്നാണ് ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുള്ളത്. അഞ്ചു ദിവസമാണ് അക്കൗണ്ടില്‍ തിരികെ പണം വയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. ഇതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപ വീതം അക്കൗണ്ട് ഉടമക്ക് നല്‍കണം. ഐ.എം.പി.എസ്, യു.പി.ഐ, ഇ-വാലറ്റ് ഇടപാടുകള്‍ക്ക് ഒരു ദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ ഓരോ ദിവസവും 100 രൂപ വീതം പിഴ നല്‍കണം. യു.പി.ഐ വഴി ഷോപ്പിങ് നടത്തുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാല്‍ കച്ചവടക്കാരന് പണം ലഭിക്കാതിരിക്കുകയും ചെയ്താല്‍ അഞ്ചു ദിവസത്തിനകം പണം നല്‍കണമെന്നാണ് നിര്‍ദേശം. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാര്‍ക്ക് പിഴ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."