മുണ്ടക്കുന്ന്: ഇനി സമ്പൂര്‍ണ ക്ലീന്‍ ഗ്രീന്‍ വാര്‍ഡ്
അലനല്ലൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളില്‍നിന്ന് കൂടുതല്‍ സുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മുണ്ടക്കുന്ന് വാര്‍ഡിനെ കേരളാപിറവി ദിനത്തില്‍ സമ്പൂര്‍ണ ക്ലീന്‍ ഗ്രീന്‍ വാര്‍ഡായി പ്രഖ്യാപിച്ചു. പ്രഖ്യാപനം മുണ്ടക്കുന്ന് മിനി ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജീ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്റ അധ്യക്ഷനായി.
അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സൈലന്റ് വാലി ബഫര്‍ സോണിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്രാമമായ മുണ്ടക്കുന്നില്‍ പഞ്ചായത്തിനു കീഴില്‍ പലതരത്തിലുള്ള ശുചീകരണ പ്രവൃത്തനങ്ങള്‍ നടത്തിയിരുന്നു. ക്ലീന്‍ ഗ്രീന്‍ അലനല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ എല്ലാ അജൈവമാലിന്യങ്ങളും എല്ലാ വീടുകളില്‍നിന്ന് ശേഖരിക്കുകയും, രണ്ട് ലോറി ഖരമാലിന്യങ്ങള്‍ സംസ്‌ക്കരണ പ്ലാന്റിലേക്ക് കയറ്റി അയക്കുകയും ചെയ്തു. ആരോഗ്യ ശുചിത്വത്തിനായി 'ജാഗ്രതാ-2018' എന്ന പ്രത്യേക ഗ്രാമസഭയും, വാര്‍ഡിലെ കുട്ടികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി. 'ജാഗ്രത്സേവം-2018' എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.
ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ സന്നദ്ധ തൊഴിലാളികളുടെയും പ്രവര്‍ത്തകരുടെയും ആഭിമുഖ്യത്തില്‍ പാതയോരങ്ങളും, വാര്‍ഡ് വികസന സമിതിയുടെയും, കുടുംബശ്രീയുടെയും ആശാ പ്രവര്‍ത്തകരുടെയും ആഭിമുഖ്യത്തില്‍ വീടുകളും, പരിസരങ്ങളും, പൊതുസ്ഥാപനങ്ങളും വൃത്തിയാക്കിയിരുന്നു. മണ്ണാര്‍ക്കാട് ബ്ലേക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റഫീഖ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ ടി. അഫ്‌സറ, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ. സീനത്ത്, പഞ്ചായത്തംഗങ്ങളായ സി. മുഹമ്മദാലി, അയ്യപ്പന്‍ കുറ്റൂപാടത്ത്, എം. ഷൈലജ, വി. ഗിരിജ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ.ടി ഹംസപ്പ, യൂസഫ് പുല്ലിക്കുന്നന്‍, മുന്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ പി. ദാമോദരന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പി. മുഹമ്മദാലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി പ്രമോദ് കുമാര്‍, പ്ലാന്‍ കോഡിനേറ്റര്‍ പി.പി.കെ മുഹമ്മദ്, പി.പി അലി, എം. മുഹമ്മദ് കുട്ടി, പി. അശോകന്‍, അങ്കണവാടി വര്‍ക്കര്‍ യു.പി സീനത്ത്, ആശാ പ്രവര്‍ത്തകരായ ടി. റംല, വി. പ്രസന്ന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."