വെള്ളം തുറന്നു വിടാന്‍ വൈകി; മണലൂര്‍താഴം കോള്‍ പടവ് വരണ്ടുണങ്ങി
അന്തിക്കാട്: വെള്ളം തുറന്നു വിടാന്‍ വൈകിയതു മൂലം മണലൂര്‍താഴം കോള്‍ പടവില്‍ വ്യാപകമായി വിള്ളലുകള്‍ വീണത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. പടവിലെ ഏക്കര്ക്കണിന് സ്ഥലത്ത് വരണ്ടുണങ്ങി വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വിതകഴിഞ്ഞ് പത്തു ദിവസമായാല്‍ പാടത്തേക്ക് വെള്ളം തുറന്നു വിടണം. എന്നാല്‍ 20 ദിവസം കഴിഞ്ഞിട്ടും വെള്ളം തുറന്നു വിടാതിരുന്നതാണ് വിള്ളലുകള്‍ വീഴാന്‍ കാരണമായത്.
ഒക്ടോബര്‍ 12നാണ് പടവില്‍ വിത നടന്നത്. വരണ്ടുണങ്ങി പ്രത്യക്ഷപ്പെട്ട വിള്ളലുകളില്‍ നിന്ന് പട്ടാളപ്പുഴു ഉള്‍പ്പെടെയുള്ള ആക്രമണകാരികളായ പുഴുക്കള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഇതു മൂലം കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. പടവ് കമ്മിറ്റിയുടെ അനാസ്ഥയാണ് പ്രശ്നത്തിനു കാരണമായതെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. പടവിലെ 400ഓളം ഏക്കറിലാണ് കൃഷിയിറക്കിയിട്ടുള്ളത്.
ചില പാടങ്ങളില്‍ വിത്ത് മുളച്ചില്ലെന്ന പരാതിയും ഉണ്ട്. വിത്ത് സൗജന്യമാണെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് കിലോക്ക് 10 രൂപ വീതം കര്‍ഷകരില്‍ നിന്ന് ഈടാക്കിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വെള്ളം തുറന്നു വിടാന്‍ വൈകിയതു മൂലം മരുന്നടിച്ച ചില പാടങ്ങളില്‍ ഞാറുകള്‍ക്ക് നിറവ്യത്യാസം ഉണ്ടായതും കര്‍ഷകര്‍ക്ക് ഭീഷണിയായി.
പണ്ടം പണയം വച്ചും അമിത പലിശക്ക് ബാങ്കുകളില്‍ നിന്ന് ലോണെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."