ആകാശച്ചുഴിയില്‍ ആടിയുലഞ്ഞ് കൊച്ചി- തിരു എയര്‍ ഇന്ത്യ; രണ്ടു ജീവനക്കാര്‍ക്ക് പരുക്ക്, വിമാനത്തിന് കേടുപാട്, ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ അപകടം
ന്യൂഡല്‍ഹി: 172 യാത്രക്കാരുമായി പറക്കുകയായിരുന്ന കൊച്ചി- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ ആടിയുലഞ്ഞു. വിമാനത്തിലെ രണ്ടു ജീവനക്കാര്‍ പരുക്കേറ്റു. വിമാനത്തിന് ചെറിയ കേടുപാടു പറ്റിയെങ്കിലും അതു പരിഹരിച്ച് വിമാനം തിരുവവനന്തപുരത്തേക്കു തന്നെ പറക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു ഈ അപകടം.
എ 1467 എയര്‍ഇന്ത്യ വിമാനമാണ് ശനിയാഴ്ച അപകടത്തില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് കൊച്ചിയില്‍ തന്നെ തിരിച്ചിറക്കിയ വിമാനം രണ്ടുമണിക്കൂറിനു ശേഷമാണ് തിരുവനന്തപുരത്തേക്കു പോയത്.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടമാണ് സമാന രീതിയിലുണ്ടായത്. സെപ്റ്റംബര്‍ 17ന് ഡല്‍ഹി- വിജയവാഡ എയര്‍ ഇന്ത്യയും ആകാശച്ചുഴിയില്‍പ്പെട്ടിരുന്നു. അന്ന് 174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഭക്ഷണ ട്രേകള്‍ നിലത്തുവീണു കിടക്കുന്നതും ജീവനക്കാരെ ശുശ്രൂഷിക്കുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."