'ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് കാമുകന്‍'; പെണ്‍കുട്ടിയുടെ പേരില്‍ കോടതിയില്‍ കത്ത്
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഗംഗേശാനന്ദ സ്വാമിക്ക് അനുകൂലമായി പെണ്‍കുട്ടിയുടെ പേരില്‍ കത്ത്. ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കാമുകനും മറ്റു രണ്ടുപേരും ചേര്‍ന്നാണെന്നുമാണ് കത്തില്‍ പറയുന്നത്. പ്രതിഭാഗം അഭിഭാഷകന്‍ ഹാജരാക്കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
അതേസമയം, കത്ത് പെണ്‍കുട്ടി അയച്ചതാണോയെന്ന് അറിയില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. തനിക്ക് സ്പീഡ് പോസ്റ്റില്‍ കിട്ടിയതാണിതെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചുവെന്ന മൊഴി പൊലിസ് കെട്ടിച്ചമച്ചതാണെന്നും കത്തില്‍ പറയുന്നു. കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ല. മകളെ പോലെയാണ് തന്നെ കണ്ടിരുന്നത്. 16-ാം വയസ്സു മുതല്‍ പീഡിപ്പിച്ചുവെന്നത് പൊലിസ് മൊഴില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. സംഭവ ദിവസം കത്തി തന്നതും ജനനേന്ദ്രിയം മുറിക്കാന്‍ നിര്‍ദേശിച്ചതും കാമുകന്‍ അയ്യപ്പദാസ് ആണ്. രാത്രി സ്വാമിയുടെ അടുത്ത് പോയെങ്കിലും ഒന്നും ചെയ്യാനായില്ലെന്നും കത്തില്‍ പറയുന്നു.
സംഭവം നടന്ന് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പെണ്‍കുട്ടിയുടെ അമ്മ മകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും പ്രണയബന്ധത്തെ എതിര്‍ത്തതു കൊണ്ടാണ് അതു ചെയ്തതെന്നുമായിരുന്നു അമ്മ ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."