HOME
DETAILS
MAL
വിദേശത്തേക്ക് കടക്കുന്നതിനിടെ മുജാഹിദ് പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്ത് പിടിയില്‍
backup
June 15 2017 | 16:06 PM
കോഴിക്കോട്: വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വിവാദ മുജാഹിദ് പ്രഭാഷകന്‍ പൊലിസ് പിടിയില്‍. യു.എ.പി.എ കുറ്റം ചുമത്തപ്പെട്ട ശംസുദ്ദീന്‍ പാലത്തിനെ വ്യാഴാഴ്ച വൈകിട്ടോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പൊലിസ് പിടികൂടിയത്. ഇദ്ദേഹത്തിനെതിരേ മുന്‍പ് കേസെടുത്തത് കോഴിക്കോട് നടക്കാവ് പൊലിസായതിനാല് കോഴിക്കോട്ടേക്ക് കൊണ്ടുവന്നു.
കാസര്‍കോട് ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് കാസര്‍കോട് പൊലിസ് 2016 സെപ്തംബര്‍ ഏഴിനാണ് ശംസുദ്ദീനെതിരേ കേസെടുത്തത്. ഇദ്ദേഹത്തിനെതിരെയുള്ള യു.എ.പി.എ വകുപ്പ് പിന്നീട് പൊലിസ് പിന്‍വലിച്ചിരുന്നു. നിലവില്‍ ജാമ്യമില്ലാ വകുപ്പ് ഐ.പി.സി 153 എ ആണ് ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."