കോണ്‍ഗ്രസ് നേതാക്കളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി ബി.ജെ.പി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി ബി.ജെ.പി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജി.രാമന്‍ നായരെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചുകൊണ്ടാണ് ഈ നീക്കത്തിന് ശക്തിപകര്‍ന്നിരിക്കുന്നത്. വനിതാ കമ്മിഷന്‍ മുന്‍ അംഗം ജെ. പ്രമീളാ ദേവിയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ രാമന്‍നായര്‍ക്കെതിരേ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു. തുടര്‍ന്നാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ബി.ജെ.പി നടത്തിയ ഉപവാസ സമരം രാമന്‍ നായരാണ് ഉദ്ഘാടനം ചെയ്തത്. ഇതിനുപിന്നാലെ രാമന്‍ നായരെ കോണ്‍ഗ്രസില്‍നിന്ന് എ.ഐ.സി.സി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കൂടിയായ രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ച് പ്രമുഖരാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നത്. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, വനിതാ കമ്മിഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോണ്‍, ജെ.ഡി.എസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്ന മറ്റുള്ളവര്‍. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തുന്നവര്‍ക്കെല്ലാം മതിയായ പരിഗണന നല്‍കുമെന്ന സന്ദേശം നല്‍കാനാണ് ഇതിലൂടെ ബി.ജെ.പി ശ്രമിച്ചിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നിരവധി നേതാക്കള്‍ ബി.ജെ.പിയിലെത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. വരുന്നവരുടെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് തീരുമാനമാകാത്തതുകൊണ്ടാണ് പേരുകള്‍ പുറത്തുവിടാത്തത്. ശബരിമല വിഷയത്തില്‍ കോടതിയലക്ഷ്യം കാട്ടിയെന്നാരോപിച്ച് സി.പി.എമ്മുകാര്‍ തനിക്കെതിരേ കേസ് കൊടുത്തിരിക്കുകയാണ്. ഓലപ്പാമ്പ് കാട്ടി വിരട്ടാന്‍നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."