സ്‌കൂള്‍ പരിസരങ്ങള്‍ ലഹരിവലയില്‍; ലഹരി മിഠായികള്‍ 'ലിപ്സ്റ്റിക് ' രൂപത്തിലും
ചെറുവത്തൂര്‍: കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന പെന്‍സിഗരറ്റുകളും മറ്റും തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ലഹരി പദാര്‍ഥങ്ങള്‍ 'ലിപ്സ്റ്റിക് ' രൂപത്തില്‍ വിപണിയില്‍. സ്‌കൂള്‍ പരിസരങ്ങളിലെ കടകളിലാണ് ലഹരി മിഠായികള്‍ പുതിയ രൂപങ്ങളില്‍ എത്തുന്നത്. ഒറ്റ നോട്ടത്തില്‍ ലിപ്സ്റ്റിക് ആണെന്ന് തോന്നും. എന്നാല്‍ അടിഭാഗം തിരിച്ചുയര്‍ത്തുമ്പോള്‍ മുകളില്‍ നിന്നുയര്‍ന്നു വരിക ലഹരി മിഠായിയാണ്. കൗതുകം കണ്ടു ഇതുവാങ്ങിക്കുന്ന കുട്ടികള്‍ മിഠായിയിലെ ലഹരിക്ക് അടിമപ്പെടുന്നതായാണ് അനുഭവം. സ്‌കൂളുകള്‍ക്കുസമീപം പ്രവര്‍ത്തിക്കുന്ന കടകളില്‍ ഇത്തരം മിഠായികള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നുണ്ട്.
കാടങ്കോട് ഗവ. ഫിഷറിസ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ കടകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ലിപ്സ്റ്റിക് രൂപത്തിലുള്ള ലഹരി മിഠായികള്‍ പിടിച്ചെടുത്തു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമാവുന്നതും ലഹരിക്കടിമകളാക്കുന്നതുമായ മിഠായികളുടെ വില്‍പന സ്‌കൂള്‍ പരിസരത്തെ കടകളില്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പരിശോധ നടത്തിയത്. ഇതുകഴിച്ച കുട്ടികള്‍ക്ക് തലവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭാവിയില്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഇവയുടെ ഉപയോഗം കാരണമാവുമെന്ന് ചെറുവത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ പ്രവീണ്‍കുമാര്‍ പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. സുരേശന്‍, പി.കെ മധു, പി.വി മഹേഷ് കുമാര്‍, പി.ടി മോഹനന്‍, എം.പി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇ
ഇത്തരം വസ്തുക്കളുടെ വില്‍പന തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."