തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശിക ഉടന്‍ നല്‍കണം: അനില്‍ അക്കര
വടക്കാഞ്ചേരി: സംസ്ഥാനത്തെ എഴുപത്തി അയ്യായിരത്തോളം വരുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 636.5 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ. കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ക്ക് നിവേദനം നല്‍കി. കഴിഞ്ഞ എട്ട് മാസമായി 941 ഗ്രാമ പഞ്ചായത്തുകളിലും കൂലി ഇല്ലാതെയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി സംസ്ഥാന സര്‍ക്കാരും തുക നല്‍കിയിട്ടില്ല.
99 ശതമാനം സ്ത്രീ തൊഴിലാളികളാണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരാണ്. അതേസമയം ഗ്രാമബ്ലോക്ക് പഞ്ചായത്തുകളിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് മുടങ്ങാതെ വേതനം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ജോലി ചെയ്താല്‍ 15 ദിവസത്തിനകം വേതനം നല്‍കണമെന്നാണ് ചട്ടം തൊഴില്‍ ദിനങ്ങള്‍ 100ല്‍ നിന്നും 150 ആക്കി ഉയര്‍ത്തുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനവും ലംഘിക്കപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ട വിഭാഗത്തില്‍പെട്ട ഈ തൊഴിലാളികളുടെ കൂലി അടിയന്തിരമായും ലഭ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെ നേരിട്ട് സമീപിക്കേണ്ടി വന്നത്.
രാഷ്ട്രീയ താല്പര്യത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരും തൊഴിലാളികളോട് മുഖം തിരിച്ചു നില്‍ക്കാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അനില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."