മീന്‍പിടുത്ത വലകളുമായി സന്ദര്‍ശകരും പരപ്പനങ്ങാടി ബീച്ചില്‍
പരപ്പനങ്ങാടി: കടലുകാണാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി പരപ്പനങ്ങാടി തീരത്തെത്തിയിരുന്ന സന്ദര്‍ശകര്‍ ഇപ്പോള്‍ വരുന്നത് വലകളുമായാണ്. നേരെത്തെ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഇഷ്ടപ്പെട്ട മത്സ്യം പറയുന്ന വിലയ്ക്ക് വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ ബെന്സിലും മറ്റും എത്തുന്നത് വലകളുമായാണ്. വീശിവലയും ആടിവലയും ഉപയോഗിച്ച് നേരിട്ടാണ്് മീന്‍ പിടിത്തം. ഇതോടെ വൈകുന്നേരങ്ങളില്‍ മീന്‍പിടുത്തക്കാരുടെ ചാകരയായി മാറിയിരിക്കുകയാണ് പരപ്പനങ്ങാടി ബീച്ച്.
മത്സ്യം ലഭിക്കുക എന്നതിലുപരി സ്വന്തം വല ഉപയോഗിച്ച് മീന്‍ പിടിക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തിയും ഹരവും തന്നെയാണ് ഭൂരിഭാഗം പേരെയും ഇതിലേക്കാകര്‍ഷിക്കുന്നത്. വൈകുന്നേരങ്ങളിലാണ് ആളുകള്‍ കൂട്ടത്തോടെ കടല്‍തീരത്തെത്തുന്നത്. വേങ്ങര, ചെമ്മാട്, മൂന്നിയൂര്‍, കോട്ടക്കല്‍ പ്രദേശങ്ങളില്‍ നിന്നുമെത്തുന്നവരാണ് ഇവരിലധികവും. കടല്തട്ടിലേക്ക് കുടപോലെ പതിഞ്ഞിറങ്ങുന്ന വലകളില്‍ മത്സ്യങ്ങള്‍ കാര്യമായൊന്നുമില്ലെങ്കിലും ഈ പുതിയ അനുഭവങ്ങളുമായാണ് ഇവരുടെ മടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."