കിഫ്ബിയില്‍ ഓഡിറ്റ് നടത്താം: പേടിക്കേണ്ടത് പഞ്ചവടിപ്പാലം പണിഞ്ഞവര്‍: വിവാദങ്ങളില്‍ കഴമ്പില്ല, ചെന്നിത്തലയുടെ പ്രതികരണം കാര്യങ്ങള്‍ പഠിക്കാതെ: തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് നടത്തണം എന്നുതന്നെയാണ് തന്റെ അഭിപ്രായമെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ ഫണ്ട് നല്കുന്ന എല്ലായിടത്തും ഓഡിറ്റ് നടത്താന്‍ കഴിയും. സി.എ.ജി നിയമത്തില്‍ ഇതുതന്നെയാണ് പറയുന്നത്. കമ്പനി നിയമം രൂപീകരിച്ചതില്‍ ആ രീതിയിലുള്ള ഓഡിറ്റും നടക്കണം. വിവാദങ്ങള്‍ക്ക് അടിസ്ഥാനം ഇല്ലെന്നും ഐസക്ക് പറഞ്ഞു.
കിഫ്ബി വായ്പ ഉപയോഗിച്ച് നടപ്പാക്കുന്ന കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ചെന്നിത്തല കാര്യങ്ങള്‍ പഠിക്കാതെ ആണ് പ്രതികരിക്കുന്നത്. പേടിക്കേണ്ടത് പഞ്ചവടിപ്പാലം പണിഞ്ഞവരാണ്. കിഫ്ബിയില്‍ ആവശ്യത്തിനുള്ള ജോലിക്കാര്‍ മാത്രമേയുള്ളു. കേരളത്തിന് വലിയ നേട്ടമുണ്ടാകുന്നതാണ് ട്രാന്‍സ്ഗ്രിഡ്. കാര്യങ്ങള്‍ അറിയാത്തതാണ് പ്രതിപക്ഷ നേതാവിന്റെ പ്രശ്നം. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."