പന്നിത്തടത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു
എരുമപ്പെട്ടി: തൃശൂര്‍ കുന്നംകുളം-വടക്കാഞ്ചേരി റോഡില്‍ പന്നിത്തടത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു. പന്നിത്തടം മാത്തൂരില്‍ റോഡിനോട് ചേര്‍ന്നുള്ള സിമന്റ് ഗോഡൗണിന്റെ പ്രവര്‍ത്തനമാണ് ഗതാഗത തടസത്തിന് മുഖ്യ കാരണം.
വീതി കുറവുള്ള സ്ഥലത്താണ് സിമന്റ് ഗോഡൗണ്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നത്. സിമന്റുമായി വരുന്ന വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയാണ് ലോഡിറക്കുന്നത്. ഈ സമയം റോഡിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കുന്നംകുളം-വടക്കാഞ്ചേരി റോഡ് വികസനത്തിന്റെ ഭാഗമായി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡ് വീതി കൂട്ടി വരുന്നുണ്ടെങ്കിലും ഈ പ്രദേശത്ത് സിമന്റ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതിന് കഴിയാത്ത സാഹചര്യമാണുള്ളത്. റോഡില്‍ നിന്നും മൂന്ന് മീറ്റര്‍ സ്ഥലം ഒഴിവാക്കിയാണ് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പാടുള്ളൂവെന്നാണ് ചട്ടം.
എന്നാല്‍ പഴയ കെട്ടിടമായതിനാല്‍ ഇതിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ ഗോഡൗണ്‍ നിലനില്‍ക്കുന്ന പന്നിത്തടം മാത്തൂര്‍ പാടശേഖരത്തില്‍ റോഡ് വികസനം അസാധ്യമായിരിക്കുകയാണ്. ആലത്തൂര്‍ - ഗുരുവായൂര്‍ സംസ്ഥാന പാതകൂടിയായ ഈ റോഡിലൂടെ ദിവസവും രാപ്പകല്‍ വ്യത്യാസമില്ലാതെ നൂറ് കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."