HOME
DETAILS
MAL
കാലിച്ചന്ത നിയന്ത്രണം പിന്‍വലിക്കണം
backup
June 15 2017 | 21:06 PM
മുക്കം: അറവിനടക്കമുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി കാലിച്ചന്ത നടത്തുന്നതിനെതിരേയുള്ള കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം പിന്‍വലിക്കണമെന്ന് മുക്കം വ്യാപാര ഭവനില്‍ ചേര്‍ന്ന തിരുവമ്പാടി മണ്ഡലം മാംസ വ്യാപാരി കണ്വന്ഷന് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് തൊഴിലാളികളുടേയും കര്‍ഷകരുടേയും ഉപജീവനമാര്‍ഗം ഇതുവഴി ഹനിക്കപ്പെടുമെന്നും കണ്വന്ഷന് വിലയിരുത്തി.
മുക്കം മുനിസിപ്പാലിറ്റി ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ. സുന്ദരന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, ടി. വിശ്വനാഥന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.സി നൗഷാദ്, കുഞ്ഞവറാന്, അജി കല്ലൂര്‍, ഇസ്മായില്‍ പറശ്ശേരി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."