അക്രമങ്ങള്‍ ഗൂഢാലോചനയുടെ ഫലം: യൂത്ത് കോണ്‍ഗ്രസ്
വടകര: വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമം ഗൂഢാലോചനയുടെ ഭാഗമായുണ്ടായതാണെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് കമ്മിറ്റി ആരോപിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കുകയും അക്രമങ്ങള്‍ നടത്തി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമുള്ള നീക്കമാണ് ബി.ജെ.പിയും, സി.പി.എമ്മും നടത്തുന്നത്. അക്രമത്തില്‍ കേന്ദ്രവും കേരളവും മത്സരിക്കുകയാണെന്നും യോഗം വിലയിരുത്തി.
അക്രമങ്ങള്‍ നടത്തുകയും അവര്‍ തന്നെ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുകയാണ്. അക്രമങ്ങള്‍ തടയുന്നതില്‍ വടകരയിലെ പൊലിസ് സംവിധാനം പരാജയമാണ്. മുഖ്യമന്ത്രി സഞ്ചരിക്കുന്നയിടത്തൊക്കെ നൂറുകണക്കിന് പൊലിസിനെ വിന്യസിപ്പിക്കുന്ന ആഭ്യന്തര വകുപ്പ് അക്രമങ്ങള്‍ തുടരുമ്പോഴും നോക്കി നില്‍ക്കുയാണ്.
സമാധാന സന്ദേശവുമായി ജൂണ്‍19ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശാന്തിയാത്ര യുവജന പങ്കാളിത്തം കൊണ്ട് വന്‍ വിജയമാക്കുവാന്‍ യോഗം തീരുമാനിച്ചു.
കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ. ബാല നാരായണന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ രാഗേഷ് അധ്യക്ഷനായി. അഡ്വ സി. വത്സലന്‍, അനൂപ് വില്യാപ്പള്ളി, ബിജു കെ.പി, രജീഷ് വി.കെ, സുനന്ദ് .എസ്, ബവിത്ത് മലോല്‍, അജ്മല്‍ മേമുണ്ട സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."