HOME
DETAILS

സിഹ്‌റ് വിഷയത്തില്‍ മുജാഹിദില്‍ വീണ്ടും പൊട്ടിത്തെറി

  
backup
June 15 2017 | 21:06 PM

%e0%b4%b8%e0%b4%bf%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%9c%e0%b4%be

കോഴിക്കോട്: കേരളത്തിലെ മുജാഹിദ് സംഘടനയില്‍ സിഹ്‌റ് (മാരണം) വിവാദം വീണ്ടും പിടിമുറുക്കുന്നു. മാരണവുമായി ബന്ധപ്പെട്ട സംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് അബ്ദുല്‍ ലത്തീഫ് കരിമ്പിലാക്കല്‍ കെ.എന്‍.എം സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറി സ്ഥാനം രാജിവച്ചു. കെ.എന്‍.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിക്ക് രാജിക്കത്ത് നല്‍കിയത്. മുജാഹിദ് ഐക്യ ചര്‍ച്ചയില്‍ മടവൂര്‍ വിഭാഗത്തിനായി പങ്കെടുത്ത അഞ്ച് നേതാക്കളില്‍ പ്രധാനിയായിരുന്നു അബ്ദുല്‍ ലത്തീഫ് കരിമ്പിലാക്കല്‍.
സിഹ്‌റ് ഫലിക്കുമോ ഇല്ലയോ എന്ന പ്രധാന പ്രശ്‌നമാണ് മുജാഹിദ് ഐക്യത്തെ തകര്‍ക്കുന്നത്. ഈ വിഷയത്തില്‍ പൊതുചര്‍ച്ച പാടില്ലെന്നും പണ്ഡിതസഭ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുംവരെ ആരും അഭിപ്രായം പറയരുതെന്നുമായിരുന്നു ഐക്യ സമയത്ത് എടുത്തിരുന്ന തീരുമാനം. ഇതിനു വിരുദ്ധമായി കെ.എന്‍.എം ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ ലേഖനം വന്നതോടെയാണ് അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തു വന്നത്. ലേഖനമെഴുതിയ കെ.എന്‍.എം സംഘടനാ സെക്രട്ടറിയായിരുന്ന എ. അസ്ഗറലി ഇതിന്റെ പേരില്‍ രാജിവച്ചെങ്കിലും പിന്നീട് നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചു.
കഴിഞ്ഞ മെയ് 23ന് പണ്ഡിതസഭയായ കേരളാ ജംഇയ്യത്തുല്‍ഉലമ യോഗം ചേര്‍ന്ന് സിഹ്‌റ് വിഷയത്തില്‍ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചതാണ് പുതിയ പൊട്ടിത്തെറിക്ക് കാരണം. മാരണം, കൂടോത്രം, ആഭിചാരം എന്നീ അര്‍ഥത്തിലുള്ള സിഹ്‌റ് മഹാപാപമാണ്. അത് ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും ഹറാം (നിഷിദ്ധ)മാണെന്നാണ് സംഘടനാതലത്തിലിറക്കിയ സര്‍കുലറില്‍ പറയുന്നത്. ഈ അര്‍ഥത്തിലുള്ള സിഹ്‌റ് ഒരു വസ്തുതയാണ്. ഇതിന് പ്രതിഫലനം ഉണ്ടാകാമെന്നതാണ് പണ്ഡിതരുടെ ഭൂരിപക്ഷാഭിപ്രായം. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ വിധത്തില്‍ സിഹ്‌റിന് പ്രതിഫലനമുണ്ടാകാമെന്ന വിശ്വാസം ശിര്‍ക്ക് (ബഹുദൈവ വിശ്വാസം) ആകുന്നു. എന്നാല്‍, കാര്യകാരണ ബന്ധം അവ്യക്തമായ വിധത്തിലുള്ള പ്രതിഫലനമുണ്ടാകാമെന്നത് ശിര്‍ക്കല്ല. എന്നാല്‍ ഇതൊരു പ്രബോധന വിഷയമാക്കാന്‍ പാടില്ല. സിഹ്‌റിന്റെ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിലും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലോ സാധാരണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുന്ന തരത്തിലോ ഇത്തരം അഭിപ്രായങ്ങള്‍ എഴുതിയോ പ്രസംഗിച്ചോ പ്രചരിപ്പിക്കുവാന്‍ പാടില്ലെന്നും സര്‍കുലര്‍ പറയുന്നു.
മുജാഹിദ് വിഭാഗത്തിന്റെ പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു)യുടെ സെക്രട്ടറി എം. മുഹമ്മദ് മദനി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍ കുട്ടി മൗലവി എന്നിവരാണ് സംയുക്തമായി സര്‍കുലര്‍ പുറപ്പെടുവിച്ചത്.
സര്‍കുലറില്‍ പഴയ കെ.എന്‍.എം ഔദ്യോഗിക വിഭാഗത്തിന്റെ ആശയമാണ് പറയുന്നതെന്നും ഇതു അംഗീകരിക്കാനാവില്ലെന്നുമാണ് അബ്ദുല്‍ ലത്തീഫ് കരിമ്പിലാക്കലിന്റേയും സംഘത്തിന്റേയും നിലപാട്. മുജാഹിദ് യുവജന വിഭാഗത്തില്‍ ഈ നിലപാടിനോട് യോജിപ്പുള്ളവരാണ് കൂടുതല്‍. പ്രമുഖ യുവ നേതാവും ശബാബ് എഡിറ്ററുമായ മുജീബുറഹ്മാന്‍ കിനാലൂര്‍ ഫേസ്ബുക്കില്‍ നേതൃത്വത്തിന്റെ സര്‍കുലറിനെതിരേ രംഗത്തു വന്നിരിക്കുകയാണ്. മാരണവുമായി ബന്ധപ്പെട്ട സര്‍കുലര്‍ പ്രസ്ഥാനം അവകാശപ്പെടുന്ന നവോത്ഥാന പാരമ്പര്യത്തെ പിന്നോട്ടടിക്കുമെന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്.
എന്നാല്‍ ഹുസൈന്‍ മടവൂരിന് പുതിയ സര്‍കുലറിനോട് വിയോജിപ്പുണ്ടെങ്കിലും സംഘടനയെ പിളര്‍ത്താനാവില്ലെന്ന നിലപാടാണുള്ളത്. മുജാഹിദ് നേതൃത്വത്തെ പിണക്കാതെയും എന്നാല്‍ തന്റെ കൂടെ മര്‍കസുദ്ദഅ്‌വ വിഭാഗത്തിലുണ്ടായിരുന്നവരെ പരോക്ഷമയി പിന്തുണക്കുന്ന രീതിയിലുമാണ് മടവൂര്‍ പ്രതികരിച്ചിരിക്കുന്നത്.
നേതൃത്വം നിലപാട് തിരുത്തിയില്ലെങ്കില്‍ ഹുസൈന്‍ മടവൂരിനെ കാത്തു നില്‍ക്കാതെ കരിമ്പിലാക്കലിന്റെ നേതൃത്വത്തില്‍ യുവജന വിഭാഗം പുതിയ സംഘടനയായി മാറാനാണ് സാധ്യത. മുജാഹിദ് നേതൃത്വത്തിനോട് അടുപ്പമുള്ള പലരും ആശയപരമായി കരിമ്പിലാക്കലിന്റെ കൂടെയാണെന്നും അച്ചടക്ക നടപടി ഭയന്ന് മൗനം പാലിക്കുകയാണെന്നും പ്രമുഖ നേതാക്കളിലൊരാള്‍ സുപ്രഭാതത്തോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago