സിന്ധുവിനെ ലോക ചാംപ്യനാക്കിയ കിം ഇനി താരത്തോടൊപ്പമില്ല
ഹൈദരാബാദ്: സിന്ധുവിനെ ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ് കിരീടം ചൂടാന്‍ സഹായിച്ച ദക്ഷിണ കൊറിയന്‍ പരിശീലക കിം ജി ഹ്യുന്‍ ഇനി ഗോപീചന്ദ് അക്കാദമിയോടൊപ്പമില്ല. ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി ന്യൂസിലന്‍ഡിലേക്ക് തിരിക്കുന്നതാണ് സിന്ധുവിനും അക്കാദമിക്കും തിരിച്ചടിയായത്. ആഴ്ചകള്‍ക്ക് മുന്‍പ് ഭര്‍ത്താവിന് പക്ഷാഘാതം പിടിപെട്ടതാണ് കിമ്മിന്റെ പെട്ടെന്നുള്ള പുറപ്പെടലിന് വഴിതെളിച്ചത്.
ഭര്‍ത്താവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ചുരുങ്ങിയത് ആറു മാസമെങ്കിലും കിമ്മിന് അവിടെ കഴിയേണ്ടിവരുമെന്നാണ് വിവരം. എന്നാല്‍, ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരാനാവുമോ എന്ന കാര്യം ഉറപ്പില്ലെന്ന് കിം പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഹിരോഷിമ ഏഷ്യന്‍ ഗെയിസില്‍ ചാംപ്യനായ കിം കഴിഞ്ഞ അഞ്ചു മാസമായി സിന്ധുവിനോടൊപ്പമുണ്ട്. നേരത്തേ ദക്ഷിണ കൊറിയയുടെ പരിശീലകയായിരുന്ന കിമ്മിനെ ടീം ഏഷ്യന്‍ ഗെയിംസില്‍ ദയനീയ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്. ശേഷമാണ് സിന്ധുവിന്റെ നിര്‍ബന്ധപ്രകാരം കിമ്മിനെ ഇന്ത്യന്‍ ടീം പരിശീലകന് ഗോപീചന്ദ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് സിന്ധു നേട്ടങ്ങള്‍ ഓരോന്നായി കീഴടക്കാനും തുടങ്ങി. ലോകകിരീടം ചൂടിയശേഷം സിന്ധു ആദ്യം നന്ദി പറഞ്ഞതും മുന്‍ ജൂനിയര്‍ ലോകചാംപ്യന് കൂടിയായ കിമ്മിനോടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."