ലോകത്തെ ഏറ്റവും വലിയ രാമ പ്രതിമയുണ്ടാക്കാന്‍ യു.പി സര്‍ക്കാര്‍ ശില്പ്പിയെ തേടുന്നു
അയോധ്യ: അടുത്ത തെരഞ്ഞെടുപ്പുകളില്‍ രാമക്ഷേത്ര നിര്‍മാണം സജീവമാക്കാനൊരുങ്ങി ബി.ജെ.പി. ഇതിന്റെ ഭാഗമായി, നിര്‍മാണം അടുത്തുതന്നെ തുടങ്ങുമെന്ന ധ്വനി ഉയര്‍ത്തിത്തുടങ്ങി. നവംബര്‍ ആറിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
അതിനു മുന്‍പേ, ലോകത്തെ ഏറ്റവും വലിയ രാമപ്രതിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ശില്പ്പിയെ തെരയുകയാണെന്ന് വാര്‍ത്തയും പുറത്തുവിട്ടു. സരയൂ നദിയുടെ തീരത്തായിരിക്കും രാമ പ്രതിമ നിര്‍മിക്കുക.
ശില്‍പ്പികളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി ടെണ്ടര്‍ ക്ഷണിച്ചുവെന്നും ഷോട്ട്ലിസ്റ്റ് ചെയ്തുവെന്നും നിര്‍മാണ വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു. മുഖ്യമന്ത്രിക്കു മുന്നില്‍ പ്രസന്റേഷനും അവതരിപ്പിച്ചു. ചില മാറ്റങ്ങള്‍ അദ്ദേഹം നിര്‍ദേശിച്ചുവെന്നും വൈകാതെ അന്തിമ തെരഞ്ഞെടുപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
151 മീറ്റര്‍ തറയടക്കം മൊത്തം 201 മീറ്റര്‍ ഉയരത്തിലാണ് പ്രതിമയുണ്ടാവുക. അയോധ്യയില്‍ യോഗി സന്ദര്‍ശിക്കുന്ന വേളയിലോ, അടുത്തയാഴ്ച വരുന്ന ദീപോത്സവ സമയത്തോ പദ്ധതി പ്രഖ്യാപിക്കും.
ഇന്ത്യയിലെ ദേവ പ്രതിമകള്ക്കിടയിലും ഏറ്റവും ഉയരം നിര്‍മിക്കാന്‍ പോകുന്ന രാമപ്രതിമയ്ക്കുണ്ടാവും. 775 കോടി രൂപയാണ് നിര്‍മാണത്തിന് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."