ഇറാനെ കുറ്റപ്പെടുത്തി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
ന്യൂയോര്‍ക്ക്: സഊദി അരാംകോ എണ്ണ സംസ്കരണശാലകള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ ഇറാന് ഉത്തരവാദിത്തമുണ്ടെന്ന് ബ്രിട്ടനു പുറമെ ഫ്രാന്‍സും ജര്‍മനിയും.
ഈമാസമാദ്യം നടന്ന ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ ഇറാനു പങ്കില്ലെന്ന് തെഹ്റാന് വ്യക്തമാക്കിയതിനെ തള്ളി സംയുക്ത പ്രസ്താവനയിലാണ് യൂറോപ്യന്‍ ശക്തികള്‍ ഇറാനെതിരേ ആഞ്ഞടിച്ചത്.
കഴിഞ്ഞവര്‍ഷം യു.എസ് ചെയ്തപോലെ 2015ലെ ആണവകരാറില്‍ നിന്ന് ബ്രിട്ടന് പിന്മാറുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ആണവകരാര്‍ പാലിച്ചാല്‍ ഇറാനെതിരായ സാമ്പത്തിക ഉപരോധം എടുത്തുകളയുമെന്ന് ഈ രാജ്യങ്ങള്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
പ്രകോപനപരമായ പ്രവൃത്തികളില്‍ നിന്ന് പിന്തിരിയാനും മൂന്നു രാജ്യങ്ങളും ഇറാനോട് ആവശ്യപ്പെട്ടു. ഇതുവരെ ഇറാനെ കുറ്റപ്പെടുത്താതിരുന്ന ഫ്രാന്‍സിന്റെ നയംമാറ്റം ലോകരാജ്യങ്ങള്‍ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."