ഡല്‍ഹിയുടെ ഭരണച്ചുമതല ലഫ്. ഗവര്‍ണര്‍ക്ക്
ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിയുടെ ഭരണച്ചുമതല ലഫ്. ഗവര്‍ണര്‍ക്കെന്ന് ഡല്‍ഹി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ലഫ്. ഗവര്‍ണറുടെ അധികാരത്തെ ചോദ്യംചെയ്ത് ആംആദ്മി പാര്‍ട്ടി നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി വിധി. ലഫ്. ഗവര്‍ണറുടെ അറിവോടെയല്ലാതെ സംസ്ഥാനത്തെ മന്ത്രിസഭയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ലഫ്. ഗവര്‍ണര്‍ അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നതടക്കമുള്ള പരാതികള്‍ ഉന്നയിച്ച് എ.എ.പി സമര്‍പ്പിച്ച ഒമ്പത് ഹരജികളാണ് ഇന്നലെ രണ്ടംഗ ബെഞ്ച് പരിഗണിച്ചത്.
കേന്ദ്ര ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച അഴിമതിവിരുദ്ധ ബോര്‍ഡിന് അവകാശമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കണമെന്ന ആവശ്യവും ഇതിലുള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."